October 01, 2021
October 01, 2021
മസ്കത്ത് : മസ്കത്തിൽ നിന്നും ഏതാണ്ട് 650 കിലോമീറ്റർ അകലെ നിന്നും ഉടലെടുത്ത ശഹീൻ കൊടുങ്കാറ്റ് ഒമാൻ തീരത്തേക്ക്. ഇതിന്റെ ഭാഗമായി ഞായറാഴ്ച മുതൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. മസ്കത്ത് മുതൽ ബാത്തിന വരെ ഉളള പ്രദേശങ്ങളിൽ ഏതാണ്ട് 150 മില്ലി മുതൽ 600 മില്ലി വരെ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം മുതൽ 8 മുതൽ 12 വരെ മീറ്റർ ഉയരമുള്ള ഭീമൻ തിരമാലകൾ ഒമാൻ തീരത്ത് പ്രത്യക്ഷപെട്ടേക്കും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണ്ടെത്തൽ. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവർ ആവശ്യമെങ്കിൽ മാറി താമസിക്കാനും താഴ്വരകളിലൂടെ യാത്ര ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അതോറിറ്റി അറിയിച്ചു.