October 03, 2019
October 03, 2019
മസ്‌കത്ത്: അല്‍വുസ്തയില്‍ കാണാതായ ഏഷ്യന്‍ വംശജരായ മൽസ്യത്തൊഴിലാളികൾക്കായി തിരച്ചില്‍ ഊര്‍ജിതം. കടലില്‍ മത്സ്യബന്ധനത്തിനു പോയ ഇന്ത്യക്കാർ ഉൾപെടെയുള്ള തൊഴിലാളികളെയാണ് കാണാതായത്.ഇവരിൽ അഞ്ച് പേർ മരിച്ചതായി നേരത്തെ വിവരം ലഭിച്ചിരുന്നു.മരിച്ച അഞ്ച് പേരും ഇന്ത്യക്കാരാണ്.ഇവരിൽ മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
അല്‍വുസ്ത പ്രവിശ്യയിലെ ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് വിഭാഗങ്ങളിലുള്ള ജലരക്ഷാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് ട്വീറ്റ് ചെയ്തു. ഇവര്‍ക്കൊപ്പം തീരക്ഷാ സേനയും നാട്ടുകാരും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. തിരച്ചിലിന്റെ ചിത്രങ്ങളും അധികൃതര്‍ പുറത്തുവിട്ടു.
15 പേരെയാണു കാണാതായത്. ഇനിയും പത്തുപേരെയാണു കണ്ടെത്താനുള്ളത്.ഇവർ ബംഗ്ളാദേശ് സ്വദേശികളാണെന്നാണ് സൂചന.