റിയാദ് :തൊഴിൽ വിസയിൽ സൗദിയിലേക്ക് വരുന്നവർക്ക് കൂടുതൽ തൊഴിലുകളിൽ കൂടി പരീക്ഷ നിർബന്ധമാക്കി. ഇതോടെ, 174 തൊഴിലുകൾക്ക് പരീക്ഷ നിർബന്ധമായി. ഇന്ത്യയിൽ നിന്നടക്കം എത്തുന്ന തൊഴിലാളികൾക്കാണ് ഇനി അവരവരുടെ പ്രൊഫഷൻ പരീക്ഷ പാസായ ശേഷം മാത്രമായിരിക്കും സൗദിയിലേക്ക് വരാൻ പറ്റുക. ഹൗസ് ഡ്രൈവർ, ലേബർ പ്രൊഫഷനുകൾ ഒഴികെ മുഴുവൻ ജോലികൾക്കും അതാത് രാജ്യങ്ങളിൽനിന്നു തന്നെ പരീക്ഷ ഇതോടെ നിർബന്ധമായി.
അഗ്രികൾച്ചറൽ എക്യുപ്മെന്റ് മെക്കാനിക്, ഓട്ടോ മെക്കാനിക്, ബ്ലാക് സ്മിത്, ബിൽഡർ, ബസ് മെക്കാനിക്, ബാർബർ, കാർ ഡ്രൈവർ, കാർ ഇലക്ട്രീഷ്യൻ, ആശാരി, ഷെഫ്, മേസൺ, ക്രാഫ്റ്റ്സ്മാൻ, ക്രഷർ ഓപ്പറേറ്റർ, വെൽഡർ, വുഡ് വർക്ക് മെക്കാനിക് തുടങ്ങിയ 174 തസ്‌തികകളിലേക്കാണ് പരീക്ഷ നിർബന്ധമാക്കിയത്.
നിലവിൽ കേരളത്തിൽ ഓട്ടോ ഇലക്ട്രീഷ്യൻ, ഇലക്ട്രിക്കൽ ഡിവൈസസ് മെയിന്റനൻസ് ടെക്നിഷ്യൻ, ഓട്ടോ മെക്കാനിക്, എച്ച്.വി.എ.സി മെക്കാനിക്, പവർ കേബിൾ കണക്ടർ, എച്ച്.വി.എ.സി, ഓട്ടോമേറ്റീവ് മെകാനിക്, പ്ലബിംഗ്, വെൽഡിംഗ് ബിൽഡിംഗ് ഇലക്ട്രീഷ്യൻ, പൈപ്പ് ഇൻസ്റ്റാളർ, ഇലക്ട്രീഷ്യൻ, ബ്ലാക് സ്മിത് എന്നീ പോസ്റ്റുകളിലേക്ക് നിലവിൽ ടെസ്റ്റിന് സൗകര്യമുണ്ട്.
രാജ്യത്ത് തൊഴിലാളികൾ യോഗ്യതയുള്ളവരായിരിക്കണമെന്ന ലക്ഷ്യത്തോടെയാണ് തൊഴിൽ മന്ത്രാലയം ആവിഷ്‌കരിച്ച തൊഴിൽ യോഗ്യത പരീക്ഷക്ക് തുടക്കമിട്ടത്. 2021 ജൂലൈ ഒന്ന് മുതൽ അഞ്ച് ഭാഷകളിൽ ആരംഭിച്ച പരീക്ഷകളിൽ വിജയിക്കുന്നവർക്ക് അഞ്ച് വർഷത്തെ സർട്ടിഫിക്കറ്റും നൽകും. അഞ്ചു വർഷത്തിനു ശേഷം പരീക്ഷ കൂടാതെ സർട്ടിഫിക്കറ്റ് പുതുക്കി നൽകും. 23 പ്രധാന വകുപ്പുകൾക്ക് കീഴിലെ നിരവധി പ്രോഫഷ്നുകൾ പരീക്ഷക്ക് വിധേയമാക്കുന്നുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F