ദോഹ : സംസ്‌കൃതി ഖത്തറിന്റെ നേതൃത്വത്തിൽ യൂണിക് ഖത്തറിന്റെ സഹകരണത്തോടെ പ്രഥമ ശുശ്രൂഷകളെ കുറിച്ച് ( ബേസിക് ലൈഫ് സപ്പോർട്ട് ) മെഡിക്കൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.
തുമാമ വൈബ്രന്റ് അക്കാദമി ഹാളിൽ നടന്ന പരിപാടി സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം ഉൽഘാടനം ചെയ്തു.സംസ്‌കൃതി ഖറാഫ യൂണിറ്റ് വൈസ് പ്രസിഡന്റ് ഷമീർ ടി കെ ഹസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ.എം സുധീർ ആശംസകൾ നേർന്നു സംസാരിച്ചു. സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീർ, യൂണിക് ഖത്തറിന്റെ ഭാരവാഹികളായ ല്തഫി കലംബ്ൻ(യൂണിക് പ്രസിഡന്റ് ) , ബിന്ദു ലിൻസൺ (യൂണിക് സെക്രട്ടറി ) എന്നിവരും സന്നിഹിതരായിരുന്നു. ഖറാഫ യൂണിറ്റ് സെക്രട്ടറി കൃഷ്ണപ്രസാദ് സ്വാഗതവും ഖറാഫ യൂണിറ്റ് മുൻ സെക്രട്ടറി ശ്രീജിത്ത് തള്ളശ്ശേരി നന്ദിയും പറഞ്ഞു .
അത്യാവശ്യ ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിനായി ആളുകളെ പ്രാപ്തമാക്കുന്ന പ്രാഥമിക ശുശ്രൂഷ പരിശീലനം,ബി എൽ എസ് (ബേസിക് ലൈഫ് സപ്പോർട്ട്) സി പി ആർ, ബേസിക് ഫസ്റ്റ് എയിഡ് തുടങ്ങിയ ജീവൻ രക്ഷാ ശുശ്രൂഷ മാർഗങ്ങളെ കുറിച്ച് പ്രായോഗിക പരിശീലനവും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. സുലൈമാൻ കാരിക്കയിൽ,ജിസ്സ് തോമസ്, സലീന കൂളത്ത് എന്നിവർ സെമിനാറിൽ ക്ലാസുകൾ എടുത്തു . തിയറി - പ്രാക്ടിക്കൽ ക്ലാസുകൾ രണ്ടു മണിക്കൂറോളം നീണ്ടു നിന്നു.
യൂണിക്കിനുള്ള ഉപഹാരം സംസ്‌കൃതി ട്രഷറർ അപ്പു കവിണിശ്ശേരിയിലും വൈബ്രന്റ് അക്കാദമിക്കുള്ള ഉപഹാരം സംസ്കൃതി കേന്ദ്ര കമ്മിറ്റി അംഗം സന്തോഷ് തൂണേരിയും കൈമാറി.സംസ്‌കൃതി ഖറാഫ യൂണിറ്റ് അംഗങ്ങളായ ഷാരോൺ , നജീബ്, ഷിരാജ് ,മഹേഷ് ,ഷാഫി , റഹീം എന്നിവർ പരിപാടിക്ക് നേതൃതം നൽകി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F