July 30, 2020
July 30, 2020
കോഴിക്കോട് കാപ്പാട് സ്വദേശി അന്തരിച്ചു
സലാല : ഒമാനിലെ സലാലയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിൽസയിലിരുന്ന കോഴിക്കോട് സ്വദേശി മരണപ്പെട്ടു. കോഴിക്കോട് കാപ്പാട് സ്വദേശി നന്ദിചണ്ടി താഴെ വീട്ടിൽ അബൂബക്കറിന്റെ മകൻ സകരിയ (46) ആണ് മരിച്ചത്. മൂന്ന് ദിവസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.മൃതശരീരം സലാല ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇത്തീനിലെ സ്വകാര്യ റെസ്റ്റോറൻറിൽ ജീവനക്കാരനായിരുന്നു.ഭാര്യ: സാജിദ. മൂന്നു മക്കളുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക