July 04, 2024
July 04, 2024
ദോഹ: ഖത്തർ നാഷനല്‍ ബാങ്ക്(ക്യൂ.എൻ.ബി) മള്‍ട്ടി-കറൻസി ട്രാവല്‍ വിസ കാർഡ് പുറത്തിറക്കി. കറന്റ്/ സേവിങ്സ് അക്കൗണ്ടില്‍ ഖത്തർ റിയാല്‍ ഉണ്ടെങ്കില്‍ ക്യു.എൻ.ബി മൊബൈല്‍ ബാങ്കിങ് ഉപയോഗിച്ച് യു.എസ് ഡോളർ, യൂറോ, ബ്രിട്ടീഷ് പൗണ്ട്, സ്വിസ് ഫ്രാങ്ക്, യു.എ.ഇ ദിർഹം എന്നീ അഞ്ച് വിദേശ കറൻസികളിലേക്ക് വിനിമയം നടത്താവുന്ന ട്രാവൽ കാർഡ് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്പെടും.
ഒന്നിലധികം കറൻസികള്‍ പ്രത്യേക വാലറ്റുകളിലേക്ക് മാറ്റാൻ കഴിയുന്നതിനാൽ പണവിനിമയത്തിലുള്ള നിരക്ക് കുറക്കാൻ കഴിയുന്നതിന് പുറമെ സുരക്ഷയും ഉറപ്പുവരുത്തുണ്ട്.യാത്രയിൽ ഒന്നിലധികം കറൻസികള്‍ കയ്യിൽ കരുതേണ്ട അവസ്ഥ ഇതുവഴി ഒഴിവാക്കാനാവും.ആകർഷകമായ വിനിമയ നിരക്കും കാർഡ് ഉടമകൾക്ക് ക്യൂ.എൻ.ബി ഉറപ്പുനൽകുന്നുണ്ട്. ആപ്പിള്‍ പേ, ഗൂഗ്ള്‍ പേ, സാംസങ് പേ, ത്രിഡി സെക്യൂർ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളിലൂടെ സുരക്ഷിതമായ ഇടപാടുകളും ക്യു.എൻ.ബി വാഗ്ദാനം ചെയ്യുന്നുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F