ദോഹ/ കുവൈത്ത് സിറ്റി : വെള്ളിയാഴ്ച കുവൈത്ത് സിറ്റിയിലെ ജാബർ അൽ അഹമ്മദ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ആതിഥേയരായ കുവൈത്തിനോട് 1-1 സമനില വഴങ്ങിയതോടെ 26-ാമത് അറേബ്യൻ ഗൾഫ് കപ്പിൽ നിന്ന് ഖത്തർ പുറത്തായി.
വെള്ളിയാഴ്ച നടന്ന മത്സരത്തിൽ കുവൈത്തിനെ രണ്ട് ഗോളിന് തോൽപ്പിക്കാൻ കഴിഞ്ഞാൽ മാത്രമേ,ഖത്തറിന് സെമി പ്രവേശനം സാധ്യമാകുമായിരുന്നുള്ളൂ.എന്നാൽ വാശിയേറിയ മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്നത് രണ്ടു തവണ ഏഷ്യൻ കിരീടം ചൂടിയ ഖത്തറിന് തിരിച്ചടിയായി.
74-ാം മിനിറ്റിൽ മുഹമ്മദ് ദഹാമിലൂടെ കുവൈത്ത് ആണ് ആദ്യഗോൾ വലയിലാക്കിയത്. ഇഞ്ചുറി ടൈമിൻ്റെ അവസാന മിനിറ്റിൽ മുഹമ്മദ് മുന്താരി ഖത്തറിന് സമനില നേടിക്കൊടുത്തെങ്കിലും അൽ അന്നാബികൾക്ക് ഗൾഫ് കപ്പിൽ സെമി പ്രവേശനം ഉറപ്പാക്കാനായില്ല.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F