വിശന്നിരിക്കരുത്,ഖത്തർ യൂത്ത് ഫോറം ‘പാഥേയം ഡേ’ആചരിച്ചു
July 08, 2024
July 08, 2024
ന്യൂസ്‌റൂം ബ്യുറോ
ദോഹ: ജൂൺ മാസത്തിലെ അവസാന വെള്ളിയാഴ്ച് യൂത്ത് ഫോറം ‘പാഥേയം ഡേ’ ആയി ആചരിച്ചു. ഭക്ഷണത്തിന് പ്രയാസമനുഭവിക്കുന്നവരെ ചേർത്ത് നിർത്താനായി ഒൻപതു വര്ഷങ്ങളായി നടത്തിവരുന്ന പദ്ധതിയുടെ വിഭവ സമാഹരണവും വിതരണവുമാണ് വിവിധ സോണുകളുടെ നേതൃത്വത്തിൽ ’പാഥേയം ഡേ‘ ആയി നടത്തിയത്.
ദോഹ സോണിൽ നടന്ന വിഭവ സമാഹരണ ഉദ്ഘാടനം യൂത്ത് ഫോറം കേന്ദ്ര പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ ദോഹ സോണൽ പ്രസിഡന്റ് മാഹിർ മുഹമ്മദിന് നൽകി നിർവഹിച്ചു. പ്രയാസമനുഭവിക്കുന്ന ആളുകളിലേക്ക് ഭക്ഷണ പദാർത്ഥങ്ങൾ നൽകുക വഴി ദൈവപ്രീതിയുടെ പാഥേയം ഒരുക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദോഹ സോണൽ സെക്രട്ടറി അബ്ദുൽ ബാസിത്, വൈസ് പ്രസിഡന്റും ജനസേവനം കോർഡിനേറ്ററുമായ മുഹമ്മദ് താലിഷ് എന്നിവർ നേതൃതം നൽകി.
മദീന ഖലീഫ സോണിൽ നടന്ന വിഭവ സമാഹരണം യൂത്ത് ഫോറം കേന്ദ്ര സമിതിയംഗം എം. ഐ. അസ്‌ലം തൗഫീഖ് മുൻ കേന്ദ്ര ജനറൽ സെക്രട്ടറി അബ്‌സൽ അബ്ദുട്ടിയിൽ നിന്നും ഏറ്റു വാങ്ങി ഉൽഘാടനം നിർവഹിച്ചു. സോണൽ പ്രസിഡന്റ് ശനാസ് സോണൽ സെക്രട്ടറി നഈമ്, സോണൽ സമിതി അംഗങ്ങൾ എന്നിവർ നേതൃതം നൽകി.
വക്ര സോൺ പാഥേയം ഡേ ഉദ്ഘാടനം സോണൽ കൺവീനർ ജിഷിൻ സോണൽ പ്രസിഡന്റ് കാമിൽ ന് നൽകി നിർവഹിച്ചു. സോണൽ സമിതി അംഗങ്ങൾ സന്നിഹിതരായിരുന്നു.
റയ്യാൻ സോൺ പാഥേയം വിഭവ സമാഹരണം മൈഥർ യൂണിറ്റ് പാഥേയം കോ-ഓർഡിനേറ്റർ സഹോദരൻ സിറാജ്, ഓഫറുകൾ റയ്യാൻ സോണൽ സെക്രട്ടറി നസീം വി.കെ ന് നൽകി ഉദ്ഘാടനം നിർവഹിച്ചു. മൈഥർ യൂണിറ്റ് പ്രസിഡന്റ് ജസീം അമീർ, സെക്രട്ടറിമാരായ ആമിർ, അനീസ്, സോണൽ ജോയിന്റ് സെക്രട്ടറി തമീം എന്നിവർ പങ്കെടുത്തു.
തുമാമ സോണിലെ “ പാഥേയം ഡേ ,അഞ്ചു യൂണിറ്റുകളിൽ നിന്നായി 20 ഓളം കിറ്റുകൾ ആദ്യ ദിനം തന്നെ സമാഹരിച്ചു. അൽ അഹ്‍ലി യൂണിറ്റ് വൈസ് പ്രസിഡന്റ് അസ്‌ഹർ യൂത്ത് ഫോറം ജനറൽ സെക്രട്ടറി ഹബീബ് റഹ്‌മാൻ നു കിറ്റുകൾ കൈമാറി. വരുന്ന ദിവസങ്ങളിൽ യൂണിറ്റുകളിൽ കൂടുതൽ കിറ്റുകൾ സമാഹരിക്കുമെന്ന് തുമാമ സോൺ ജനസേവന വിങ് അറിയിച്ചു.
അടുത്ത വെള്ളിയാഴ്ചയോട് കൂടി കിറ്റ് സമാഹരണം അവസാനിക്കുമെന്നും , ശേഷം അർഹതപ്പെട്ടവർക്ക് കിറ്റുകൾ എത്തിക്കുമെന്നും ജനസേവന വിങ് കോഓർഡിനേറ്റർ കൂടി ആയ അഫ്‌സൽ.ടി.എ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F