ദോഹ : ഖത്തർ മൊബൈൽ പേയ്‌മെന്റ് (ക്യുഎംപി) സിസ്റ്റം വഴി ഓരോ മൊബൈൽ നമ്പറിനും ഒന്നിലധികം വാലറ്റുകൾ എന്ന ഫീച്ചർ ലഭ്യമാക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു.
രാജ്യത്ത് മൊബൈൽ പേയ്‌മെന്റ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ക്യുസിബിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായുമായാണ് "മൾട്ടിപ്ൾ വാലറ്റ് ഇൻ വൺ നമ്പർ" എന്ന പേരിലുള്ള പദ്ധതി അസൂത്രണം ചെയ്യുന്നതെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.
വ്യത്യസ്ത പേയ്‌മെന്റ് സേവന കമ്പനി കളുമായി ചേർന്ന് ഒരേ മൊബൈൽ നമ്പർ ഉപയോഗിച്ച് ഉപയോക്താവിന് രണ്ട് വാലറ്റുകൾ തുറക്കാൻ ഈ ഫീച്ചർ അനുവദിക്കുമെന്ന് ക്യു സി ബി സോഷ്യൽ മീഡിയയിയിലൂടെ അറിയിച്ചു. എല്ലാ ഇൻകമിംഗ് ട്രാൻസ്ഫറുകളും സ്വീകരിക്കുന്നതിനും അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനും എപ്പോൾ വേണമെങ്കിലും അക്കൗണ്ട് മാറ്റുന്നതിനും ഉപയോക്താക്കളെ അനുവദിക്കുന്ന പദ്ധതി കൂടിയാണ് ഇത്. മൊബൈൽ പേയ്‌മെന്റിലെ ഗണ്യമായ പുരോഗതിയാണ് ഈ പദ്ധതി നടപ്പിലാക്കാൻ പ്രോത്സാഹിപ്പിച്ചതെന്നും മൊബൈൽ പേയ്‌മെന്റ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും രാജ്യത്ത് സാമ്പത്തിക ഭദ്രത കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമുള്ള സെൻട്രൽ ബാങ്കിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ ഖത്തർ സെൻട്രൽ ബാങ്ക് ലക്ഷ്യമിടുന്നതെന്നും കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F