May 23, 2024
May 23, 2024
കുവൈത്ത് സിറ്റി: ജൂൺ 17-ന് ശേഷം റസിഡൻസി നിയമം ലംഘിക്കുന്നവരെ രാജ്യം വിടാനോ അവരുടെ പദവി നിയമവിധേയമാക്കാനോ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. പിഴയടയ്‌ക്കാതെ രാജ്യം വിട്ട് പോകാനോ പിഴ അടച്ച് താമസ രേഖകള്‍ നിയമപരമാക്കാനോ നിയമലംഘകർക്ക് അനുവദിച്ചിട്ടുള്ള സമയപരിധി ജൂൺ 17 ന് അവസാനിക്കും. സമയപരിധി അവസാനിച്ചുകഴിഞ്ഞാൽ റെസിഡൻസി നിയമം ലംഘിക്കുന്നവർക്കെതിരെ മന്ത്രാലയം നടപടി ശക്തമാക്കുമെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
കർശനമായ പരിശോധനയ്ക്കിടെ നാടുകടത്തപ്പെടുന്നവർക്ക് ഇനി രാജ്യത്തേക്ക് മടങ്ങാനാകില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം, ഏകദേശം 40,000 റസിഡൻസി നിയമ ലംഘകരെ മന്ത്രാലയം അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്തു. പൊതുമാപ്പിന് മുമ്പ് നിയമലംഘകരുടെ എണ്ണം ഏകദേശം 120,000 ആയി കണക്കാക്കിയിട്ടുണ്ടെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.