Breaking News
സാമ്പത്തിക മേഖലയിൽ സഹകരണം,ഖത്തറും സൗദിയും കരാറിൽ ഒപ്പുവെച്ചു | ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ലിറിക്ക ഗുളികകള്‍ പിടിച്ചെടുത്തു | ഖത്തറിൽ 'ഡിസ്നി ഓൺ ഐസ് ' തിരിച്ചുവരുന്നു, പ്രദർശനം നവംബർ 22 മുതൽ | റയൽ മ​ഡ്രിഡ്​-ബാഴ്​​സലോണ ലെജൻഡ്​സ് ക്ലബുകളുടെ മത്സരം നവംബർ 28ന് ഖത്തറിൽ  | സൗദിയിൽ താൽകാലിക തൊഴിൽ വിസ കാലാവധി 6 മാസത്തേക്ക് നീട്ടി | ഷാർജയിൽ ഒന്നിലേറെ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം | ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് തലശ്ശേരി സ്വദേശി മരിച്ചു  | കാനഡയിലെ ടൊറന്റോയിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് പുതിയ സര്‍വീസ് ആരംഭിക്കുന്നു  | ഖത്തറിൽ പുതിയ മെട്രോ ലിങ്ക് ബസ് റൂട്ട് ആരംഭിച്ചു  | ഖത്തറിൽ ഷാർഗ് ഇന്റർസെക്ഷനിൽ നാളെ ഗതാഗത നിയന്ത്രണം |
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ യൂസേഴ്സ് ഫീസ് കൂട്ടാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് പ്രവാസി വെല്‍ഫെയര്‍

June 30, 2024

ravasi-Welfare-wants-to-withdraw-users-fee-in-trivandrum

June 30, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ യൂസേഴ്സ് ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം  പിന്‍വലിക്കണമെന്ന്  പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

വിമാനത്താവളത്തിലെ യൂസേഴ്സ് ഫീ വർദ്ധന ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത് പ്രവാസികളെയാണ്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുമ്പോൾ സംഭവിക്കുന്ന ഇത്തരം ചൂഷണങ്ങൾ ഒരുതരത്തിലും നീതികരിക്കാൻ ആവുകയില്ല. ഭീമമായ ടിക്കറ്റ് ചാർജ് നൽകിയാണ് പ്രവാസികൾ നാട്ടിലെത്തുന്നത്. പുതിയ പ്രവാസ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുന്നവരാണ് അധികം പ്രവാസികളും.  കടുത്ത സാമ്പത്തിക പ്രശ്നങ്ങളിലൂടെ മുന്നോട്ടുപോകുമ്പോഴും ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ ലഭിക്കുന്ന വാര്‍ഷിക അവധിക്ക്  നാട്ടിൽ വരാൻ ഭീമമായ ടിക്കറ്റ് നിരക്കിന് പുറമേ എയർപോർട്ട് യൂസേഴ്സ് ഫീസും നൽകേണ്ടിവരുന്നത് പ്രയാസകരമാണ്. ഈ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെട്ട് വർദ്ധിച്ച ചാർജ് പിൻവലിക്കാനുള്ള ഇടപെടൽ നടത്തണമെന്നും പ്രവാസി വെല്‍ഫെയര്‍ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ്‌ നസീർ ഹനീഫ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ സുന്ദരൻ, സാബു സുകുമാരൻ, ജില്ലാ സെക്രട്ടറിമാരായ മുബീൻ അമീൻ, റിയാസ് മാഹീൻ,  അസീം എം.ടി തുടങ്ങിയവര്‍ സംസാരിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News