Breaking News
കെഎംസിസി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം കമ്മറ്റി കൗൺസിൽ യോഗവും മാണിയൂർ ഉസ്താത് അനുസ്മരണവും സംഘടിപ്പിച്ചു. | യു.എ.ഇയിൽ ചിലയിടങ്ങളിൽ മഴ,ആലിപ്പഴ വർഷം:താപനില ഉയർന്നുതന്നെ | മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സി.വി പത്മരാജൻ അന്തരിച്ചു | എഡോക്സി ട്രെയിനിംഗ് സെന്റർ ഇനി ഖത്തറിലും,ഗ്രാൻഡ് ഓപ്പണിംഗ് ജൂലൈ 19ന് | പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും നിപ സ്ഥിരീകരിച്ചു | ഖത്തറിൽ ഇലക്ട്രിക്കൽ എഞ്ചിനിയർ ജോലി ഒഴിവ് | ഖത്തറിൽ അധിനിവേശ മൈന പക്ഷികളുടെ വ്യാപനം തടയാൻ കർമപദ്ധതി,36,000 പക്ഷികളെ പിടികൂടിയതായി പരിസ്ഥിതി മന്ത്രാലയം | നിമിഷപ്രിയയ്ക്ക് മാപ്പില്ല,രക്തത്തെ പണം കൊടുത്ത് വാങ്ങാനാവില്ലെന്ന് ബന്ധുക്കൾ | വേനലവധിക്കാലം ഖുർആൻ പഠനത്തിനായി മാറ്റിവെക്കാം, രാവിലെയുള്ള പഠന സെഷനിലേക്ക് രജിസ്‌ട്രേഷൻ തുടങ്ങിയതായി ഖത്തർ മതകാര്യ മന്ത്രാലയം | വിപഞ്ചികയുടെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം,കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി |
ഖത്തറിൽ ഓൺ അറൈവൽ വിസ,ഒമാനിലേക്ക് തിരിച്ചുപോകാൻ വഴിയൊരുങ്ങി

July 15, 2021

July 15, 2021

 

മസ്കത്ത്: ഖത്തറില്‍ ഓണ്‍ അറൈവല്‍ വിസ അനുവദിക്കാനുള്ള തീരുമാനം നാട്ടില്‍ കുടുങ്ങിയ ഒമാനിലെ പ്രവാസികൾക്ക് തിരിച്ചുപോകാൻ വഴിയൊരുക്കും.ഖത്തര്‍ വഴി ചുരുങ്ങിയ നിരക്കില്‍ ഒമാനിലെത്താന്‍ ഇതിലൂടെ കഴിയും.. ടിക്കറ്റ് നിരക്കും ഖത്തറിലെ ഹോട്ടല്‍ ചെലവും മാത്രമാണ് വഹിക്കേണ്ടി വരിക. വിസക്ക് പ്രത്യേക ഫീസ് ഇല്ലാത്തത് വലിയ അനുഗ്രഹമാണ്. ദോഹയില്‍ നിന്ന് മസ്കത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കും പൊതുവെ കുറവാണ്.

നിലവില്‍ അര്‍മേനിയ, ഉസ്ബകിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് നാട്ടില്‍ കുടുങ്ങിയവര്‍ ഒമാനിലെത്തുന്നത്.. ഈ പാക്കേജുകള്‍ക്ക് 1.30 ലക്ഷം രൂപ മുതല്‍ മുകളിലേക്കാണ് ട്രാവല്‍ ഏജന്‍സികള്‍ ഈടാക്കുന്നത്. ഖത്തര്‍ വഴി യാത്ര സാധ്യമാകുന്നതോടെ പാക്കേജി‍െന്‍റ ചെലവ് ഒരു ലക്ഷം രൂപയില്‍ താഴെയായി കുറയുമെന്ന് ട്രാവല്‍ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

തിങ്കളാഴ്ച മുതലാണ് ഖത്തറില്‍ പുതിയ യാത്ര നയം പ്രാബല്യത്തില്‍ വന്നത്. ഇതിലാണ് ഇന്ത്യാക്കാര്‍ക്കുള്ള ഓണ്‍ അറൈവല്‍ യാത്ര സൗകര്യം കൂടി അനുവദിക്കാന്‍ ധാരണയുള്ളത്. ഇതുസംബന്ധിച്ച്‌ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്ന് അനുമതി ലഭിച്ചതായി ടൂറിസം മേഖലയിലുള്ളവര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, എന്നുമുതല്‍ അനുവദിച്ചു തുടങ്ങും എന്നതില്‍ ഇതുവരെ വ്യക്തതയില്ല.

ഖത്തറില്‍ ഒരുമാസത്തേക്കാണ് വിസ അനുവദിക്കുക. വേണമെങ്കില്‍ സൗജന്യമായി ഒരു മാസത്തേക്ക് പുതുക്കാനും സാധിക്കും.ഖത്തറില്‍ അംഗീകരിച്ചിട്ടുള്ള രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്കാണ് ക്വാറന്‍റീന്‍ ഇല്ലാതെ ഖത്തറിലേക്ക് പ്രവേശിക്കാനാകുക. രണ്ടാം ഡോസ് വാക്സിനെടുത്ത് 14 ദിവസം കഴിഞ്ഞവരായിരിക്കണമെന്ന് നിബന്ധനയുണ്ട്.. ആറുമാസത്തില്‍ കുറയാത്ത കാലാവധിയുള്ള പാസ്പോര്‍ട്ട്, റിട്ടേണ്‍ വിമാന ടിക്കറ്റ്, ഖത്തര്‍ സന്ദര്‍ശിക്കുന്ന അത്രയും ദിവസത്തേക്കുള്ള അംഗീകൃത ഹോട്ടല്‍ ബുക്കിങ്, ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിന്റെ  രണ്ട് ഡോസും സ്വീകരിച്ചതായുള്ള സര്‍ട്ടിഫിക്കറ്റ്, കോവിഡ് ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് പരിശോധന ഫലം എന്നിവ നിര്‍ബന്ധമാണ്. വാക്സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച്‌ 14 ദിവസം പിന്നിട്ടവരുമായിരിക്കണം. യാത്രക്ക് 12 മണിക്കൂര്‍ മുമ്ബ് ഖത്തറി‍െന്‍റ 'ഇഹ്തിറാസ്' വെബ്സൈറ്റില്‍ (https://www.ehteraz.gov.qa) രജിസ്റ്റര്‍ ചെയ്ത് യാത്രാനുമതി ലഭിച്ചാലേ യാത്രക്ക് സാധിക്കൂ.

ഏപ്രില്‍ അവസാനം മുതലാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഒമാന്‍ യാത്രവിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നീട്ടിയിട്ടുണ്ട്. ഒമാനിലെ വാക്സിനേഷന്‍ നിരക്ക് അമ്ബത് ശതമാനം ആയാല്‍ മാത്രമേ വാക്സിന്‍ സ്വീകരിച്ചവര്‍ക്കുള്ള ആനുകൂല്യങ്ങളെക്കുറിച്ച്‌ തീരുമാനിക്കുകയുള്ളൂവെന്ന് കഴിഞ്ഞ സുപ്രീം കമ്മിറ്റി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചിരുന്നു. അതിനാല്‍ യാത്രവിലക്ക് ഇനിയും നീളാനാണ് സാധ്യത.


Latest Related News