Breaking News
ഹമദ് തുറമുഖത്ത് കണ്ടെത്തിയ ചത്ത തിമിംഗലത്തിന്റെ ചിറക് അറ്റുപോയി, താടിയെല്ലിന് കേടുപാടുകൾ സംഭവിച്ചതായും കണ്ടെത്തി | ഖത്തറിൽ അടുത്ത ഹജ്ജ് സീസണിലേക്കുള്ള രജിസ്‌ട്രേഷൻ ഞായറാഴ്ച ആരംഭിക്കും | ഹമദ് തുറമുഖത്ത് നിന്ന് വൻ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഖത്തർ കസ്റ്റംസ് പിടികൂടി | ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി | യു.എ.ഇയിൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ വ​നി​ത അം​ഗം നി​ർ​ബ​ന്ധം | സൗദിയിൽ വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് ഏകീകൃത രജിസ്ട്രേഷൻ സംവിധാനം നടപ്പാക്കുന്നു | ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ: പുതിയ സീസൺ ഡിസംബർ 6 മുതൽ | കുവൈത്തിൽ അടുത്തമാസം മുതല്‍ ‍ വാഹന വിൽപ്പന ഇടപാടുകളുടെ പേയ്‌മെന്റ് ബാങ്ക് വഴി മാത്രം | യു.എ.ഇയിൽ അടുത്ത വർഷത്തേക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും | ഒമാനിലെ പ്രമുഖ മലയാളി വ്യവസായി പി.ബി സലീം നിര്യാതനായി |
വന്ദേഭാരത് മിഷൻ : പുതിയ ഷെഡ്യുളിൽ ഒമാനിൽ നിന്ന് കേരളത്തിലേക്ക് ഏഴ് സർവീസുകൾ

July 09, 2020

July 09, 2020

മസ്കത്ത്:  വന്ദേഭാരത് പദ്ധതിയുടെ പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ജൂലൈ 16 മുതല്‍ 31 വരെ നീളുന്ന അടുത്ത ഘട്ടത്തില്‍ ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് മൊത്തം 20 സര്‍വീസുകളാണ് ഉള്ളത്. ഇതില്‍ ഏഴെണ്ണം കേരളത്തിലേക്കാണ്. മസ്കത്തില്‍ നിന്ന് ആറും സലാലയില്‍ നിന്ന് ഒരു സര്‍വീസുമാണ് കേരളത്തിലേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മസ്കത്തില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് രണ്ട് വിമാനങ്ങള്‍ വീതവും സലാലയില്‍ നിന്ന് കണ്ണൂരിന് ഒരു വിമാനവുമാണ് ഉള്ളത്.

 ജൂലൈ 21 ചൊവ്വാഴ്ചയാണ് കേരളത്തിലേക്കുള്ള സർവീസുകൾ തുടങ്ങുന്നത്. മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തേക്കും  കൊച്ചിയിലേക്കുമാണ് അന്ന് വിമാനങ്ങളുള്ളത്. ജൂലൈ 25ന് മസ്കത്ത്-കൊച്ചി, 26ന് മസ്കത്ത്-കോഴിക്കോട് വിമാനങ്ങളുണ്ടാകും. ജൂലൈ 30ന് മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് അടുത്ത സർവീസ്ഉള്ളത്. 31ന് മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്കും  അന്നേ ദിവസം തന്നെ സലാലയിൽ നിന്ന് കണ്ണൂരിലേക്കും സർവീസ് ഉണ്ട്. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന എംബസിയിൽ രജിസ്റ്റർ ചെയ്തവർ യാത്രാ സന്നദ്ധത അറിയിക്കണം. ഇതിനായി എംബസിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലുള്ള ഗൂഗിൾ ഫോറം പൂരിപ്പിച്ച് നൽകുകയാണ് വേണ്ടത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News