Breaking News
ഖത്തറിലെ പ്രമുഖ കമ്പനിയുടെ ഭക്ഷ്യോൽപന്ന വിതരണ വിഭാഗത്തിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട് | ഡൊണാൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനം മെയ് 13-ന്,ഖത്തറും സൗദിയും യു.എ.ഇയും സന്ദർശിക്കും | സൗദി സന്ദർശനം പൂർത്തിയായില്ല,പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി | ഇന്‍കാസ് തിരുവനന്തപുരം ദോഹയിൽ ചെസ്സ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചു | സൗദിയിലെ അൽഖോബാറിൽ മൂവാറ്റുപുഴ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി | മയക്കുമരുന്നിനെതിരെ വിട്ടുവീഴ്ചയില്ല,കുവൈത്തിൽ വിവാഹിതരാവുന്നവർക്കും ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്കും രക്തപരിശോധന നിർബന്ധമാക്കും | രാജ്യത്തെ നടുക്കിയ ഭീകരാക്രമണം.ജമ്മുകശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നിരവധി മരണം | ബഹ്റൈനിൽ താമസ കെട്ടിടത്തിന് തീപിടിത്തം; രണ്ട് പേർക്ക് ദാരുണാന്ത്യം. | മെയിന്റനൻസ് സൂപ്പർവൈസർ,മാർക്കറ്റിംഗ്/ സെയിൽസ് : ഖത്തറിൽ ജോലിക്കായി അപേക്ഷിക്കാം | ദുബായിൽ നിന്നെത്തിയ യുവാവിന്റെ മൃതദേഹം വെട്ടിനുറുക്കി സ്യുട്കേസിലാക്കി,പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ |
ഒമാൻ ഇന്ന് അമ്പതാം ദേശീയ ദിനം ആഘോഷിക്കുന്നു,സൈനിക പരേഡ് ഉണ്ടാവില്ല 

November 18, 2020

November 18, 2020

മസ്കത്ത്: സുൽത്താനേറ്റ് ഓഫ് ഒമാൻ ഇന്ന് അമ്പതാം ദേശീയ ദിനം ആഘോഷിക്കുന്നു.  ആധുനിക ഒമാന്റെ ശില്‍പിയായ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ജന്മദിനമാണ് നവംബർ പതിനെട്ടിന്  ഒമാന്‍ ദേശീയദിനമായി ആഘോഷിക്കുന്നത്. സുല്‍ത്താന്‍ ഖാബൂസിന്റെ വിയോഗത്തിന്റെ  ദുഃഖത്തിലും കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിലും ആഹ്ലാദത്തോടെ ദേശീയദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ സ്വദേശികളും വിദേശികളും.

അമ്പതാമത് ദേശീയ ദിനാചരണവുമായി ബന്ധപ്പെട്ട് വ്യാപകമായ ആഘോഷ പരിപാടികളാണ് രാജ്യമെമ്പാടും നടക്കുന്നത്. ഇതിന്റെ ഭാഗമായി വർണ്ണാഭമായ വെടിക്കെട്ടുകളാണ് സംഘാടകർ ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ അഞ്ചിടങ്ങളിലാകും വെടിക്കെട്ടുകൾ നടക്കുക. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൃത്യമായ സുരക്ഷാ പ്രോട്ടോക്കോളുകൾ ഉറപ്പു വരുത്തിക്കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുകയെന്ന് ജനറൽ സെക്രട്ടറിയേറ്റ് ഫോർ നാഷണൽ സെലിബ്രെഷൻസ് അറിയിച്ചിട്ടുണ്ട്.

മസ്‌ക്കറ്റ് ഗവർണറേറ്റിലെ അൽ അമീറത്, അൽ സീബ് വിലായത്തുകളിലും ദോഫാർ ഗവർണറേറ്റിലെ മുനിസിപ്പാലിറ്റി എന്റർടൈൻമെന്റ് സെന്ററിലും നവംബർ 18ന് രാത്രി 8 മണി മുതൽ 8.30 വരെയാകും വെടിക്കെട്ടുകൾ നടക്കുക.

മുസന്ദം ഗവർണറേറ്റിലെ ഖസബ് വിലായത്ത്, ബുറൈമി വിലായത്ത് എന്നിവിടങ്ങളിൽ 21ന് രാത്രി 8 മണിക്കും വെടിക്കെട്ട് നടക്കും.

ദേശീയദിനത്തിന്റെ പ്രധാന ആകര്‍ഷണമായ സൈനിക പരേഡ് ഈ വര്‍ഷം ഉണ്ടാകില്ല. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കേണ്ടത് മുന്‍ നിര്‍ത്തിയാണ് സൈനിക പരേഡ് ഒഴിവാക്കിയത്. സായുധസേന പരേഡ് അടക്കം വലിയ പരിപാടികളോടെ  ദേശീയദിനത്തിന്റെ  സുവര്‍ണ ജൂബിലി ആഘോഷിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയാകുന്ന തരത്തില്‍ വലിയ ഒത്തുചേരലുകള്‍ക്ക് കാരണമാകുന്ന ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ സുല്‍ത്താന്‍ നിര്‍ദേശിക്കുകയായിരുന്നെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി പറഞ്ഞു.  ആഘോഷങ്ങള്‍ എല്ലാവരുടെയും ഹൃദയത്തിലാണ് വേണ്ടതെന്നും കോവിഡ് വ്യാപനത്തിന് വഴിയൊരുക്കുമെന്നതിനാല്‍ ദേശീയദിനാഘോഷത്തില്‍ ഒത്തുചേരലുകള്‍ പാടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News