Breaking News
ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിന് സംസ്‌കൃതി ഖത്തർ സ്വീകരണം നൽകി | ഖത്തറിൽ ശനിയാഴ്ച ദൈർഘ്യംകൂടിയ പകൽ,ചൂട് കനക്കും | ഇറാൻ അവസരം കാത്തിരിക്കുകയാണ്,ഇസ്രായേലിന്റെ അയേൺ ഡോം മിസൈലുകൾ ഒരാഴ്ചയ്ക്കകം തീരുമെന്ന് യു.എസ് മാധ്യമങ്ങൾ | ഈ ഒൻപത് രാജ്യങ്ങളുടെ കയ്യിലും ആണവായുധങ്ങളുണ്ട്,ഇറാനെ മാത്രം ലക്ഷ്യമാക്കുന്നതിന് പിന്നിലെ അജണ്ട ഇതാണ് | ഖത്തറിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നു | അറ്റകൈക്ക് ഹോർമുസ് കടലിടുക്ക് ഇറാൻ യുദ്ധതന്ത്രമാക്കിയാൽ എല്ലാവർക്കും പണി കിട്ടും,ആശങ്കയോടെ ആഗോളവിപണി | ടാറ്റ പിടിച്ച പുലിവാല്,ആവശ്യത്തിന് വിമാനങ്ങളില്ലാത്തതും സാങ്കേതിക തകരാറും എയർ ഇന്ത്യക്ക് വഴിമുടക്കുന്നു | ആണവ ഭീഷണി,ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ ജ​ന​റ​ലുമായി ചർച്ച നടത്തി | ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ,സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്ന് ജിസിസി | ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഖത്തറിന്റെ മുന്നറിയിപ്പ് |
ഒമാനിൽ കോവിഡ് ഭേദമാകുന്നവരുടെ എണ്ണം ഉയരുന്നു,ആറ് മരണം 

June 29, 2020

June 29, 2020

മസ്കത്ത് : ഒമാനിൽ ഇന്ന് 1222 പേർ  കൂടി  കോവിഡ് രോഗത്തിൽ നിന്ന് മുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം22,422 ആയി. 910 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.ഇതോടെ ഒമാനിൽ ആകെ വൈറസ് ബാധിതരുടെ എണ്ണം 39,060 ആയി.

ഇന്ന് കോവിഡ് പോസിറ്റീവായവരിൽ 535 പേരും ഒമാൻ പൗരൻമാരാണ്. 375 പ്രവാസികൾക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു.വൈറസ് ബാധിതരായി 6 പേർ  കൂടി ഇന്ന് മരണപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ169 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3191പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്.പുതിയതായി 53 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ രാജ്യത്ത് ചികിത്സയിൽ തുടരുന്ന കോവിഡ് രോഗികളുടെ എണ്ണം 423  ആയി. ഇതിൽ 115 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News