March 31, 2022
March 31, 2022
മസ്കത്ത് : ഇബ്രിയിലെ സ്വകാര്യ മാർബിൾ ഫാക്ടറിയിൽ പടുകൂറ്റൻ മാർബിൾ പാളി തൊഴിലാളികളുടെ ദേഹത്തേക്ക് വീണുണ്ടായ അപകടത്തിൽ മരണസംഖ്യ പത്തായി ഉയർന്നു. നാല് മൃതദേഹഹങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തിയത്. ശനിയാഴ്ച്ച നടന്ന അപകടത്തിൽ, ആറുപേരുടെ മൃതദേഹം പിറ്റേദിവസം തന്നെ രക്ഷാപ്രവർത്തകർ കണ്ടെത്തിയിരുന്നു. നിരവധി തൊഴിലാളികളെ രക്ഷപ്പെടുത്തുകയും ചെയ്തു.
ഇരുന്നൂറോളം മീറ്റർ ഉയരമുള്ള മാർബിൾ പാളിയാണ് ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് പതിച്ചത്. സംഭവസമയത്ത് ഇന്ത്യക്കാരും പാകിസ്ഥാൻ സ്വദേശികളുമായിരുന്നു ക്വാറിയിൽ ഉണ്ടായിരുന്നത്. അതേസമയം, രക്ഷപ്പെട്ടവരിലോ മരണപ്പെട്ടവരിലോ ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന വിവരങ്ങൾ ഇതുവരെ ലഭ്യമല്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് രക്ഷാപ്രവർത്തനദൗത്യത്തിന് മേൽനോട്ടം വഹിക്കുന്നത്.