July 26, 2020
July 26, 2020
മസ്കത്ത് : ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1147 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പതിമൂന്ന് പേരാണ് പുതുതായി മരണപ്പെട്ടത്. ഇതോടെ മരണ സംഖ്യ 384 ആയി.
ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 1053 പേർ സ്വദേശികളും 94 പേർ വിദേശികളുമാണ്.പുതുതായി 1238 പേർ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 55299 ആയി. ഇതുവരെ 76,005 പേർക്കാണ് ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചത്. 53 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഇതോടെ 545 ആയി.ഇതിൽ 167 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഇതിനിടെ,രോഗവ്യാപനം കുറയാത്ത സാഹചര്യത്തിൽ ഒമാനിൽ ഇന്നലെ രാത്രി മുതൽ സമ്പൂർണ ലോക് ഡൗൺ പ്രാബല്യത്തിൽ വന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക