Breaking News
ഹമദ് തുറമുഖത്ത് കണ്ടെത്തിയ ചത്ത തിമിംഗലത്തിന്റെ ചിറക് അറ്റുപോയി, താടിയെല്ലിന് കേടുപാടുകൾ സംഭവിച്ചതായും കണ്ടെത്തി | ഖത്തറിൽ അടുത്ത ഹജ്ജ് സീസണിലേക്കുള്ള രജിസ്‌ട്രേഷൻ ഞായറാഴ്ച ആരംഭിക്കും | ഹമദ് തുറമുഖത്ത് നിന്ന് വൻ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഖത്തർ കസ്റ്റംസ് പിടികൂടി | ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി | യു.എ.ഇയിൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ വ​നി​ത അം​ഗം നി​ർ​ബ​ന്ധം | സൗദിയിൽ വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് ഏകീകൃത രജിസ്ട്രേഷൻ സംവിധാനം നടപ്പാക്കുന്നു | ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ: പുതിയ സീസൺ ഡിസംബർ 6 മുതൽ | കുവൈത്തിൽ അടുത്തമാസം മുതല്‍ ‍ വാഹന വിൽപ്പന ഇടപാടുകളുടെ പേയ്‌മെന്റ് ബാങ്ക് വഴി മാത്രം | യു.എ.ഇയിൽ അടുത്ത വർഷത്തേക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും | ഒമാനിലെ പ്രമുഖ മലയാളി വ്യവസായി പി.ബി സലീം നിര്യാതനായി |
സലാലയിൽ മരിച്ച വടകര മുയിപ്പോത്ത് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു 

August 01, 2020

August 01, 2020

സലാല: കഴിഞ്ഞ ദിവസം സലാലയിൽ മരണപ്പെട്ട വടകര മുയിപ്പോത്ത് സ്വദേശി മുഹമ്മദിന്റെ മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരണം. വടകര മുയിപ്പോത്ത് സ്വദേശി മീത്തലെ തത്തയിൽ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ( 40) ആണ് കഴിഞ്ഞ ദിവസം നിര്യാതനായത്.സലാലയിലെ അൽ കറാത്തിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.താമസ സ്ഥലത്ത് കോറന്റൈനിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. സലാലയിൽ കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യ മലയാളിയാണിത്. കഴിഞ്ഞ 15 വർഷമായി സലാലയിൽ ബിസിനസ് നടത്തി വരികയാണ്. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ നസീറ.മൂന്ന് മക്കളുണ്ട്. മ്യതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ശനിയാഴ്ച രാവിലെ സലാലയിൽ ഖബറടക്കി.

കോവിഡ്  ബാധിച്ച് മരിക്കുന്ന വരെ സംസ്കരിക്കുന്ന ഔഖത്തിലെ പ്രത്യേക ഖബറിസ്ഥാനിലായിരുന്നു ഖബറടക്കം. സമൂഹ്യ പ്രവർത്തകനായ കെ.എസ്.മുഹമ്മദലിയും മറ്റും നേത്യത്വം നൽകി.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.


Latest Related News