September 27, 2019
September 27, 2019
മസ്കത്ത്: ജഹ്‌ലൂത്ത് റോഡിൽ മൂന്നു ദിവസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അൽഅമീറത്തിലെ ജഹ്‌ലൂത്ത് റോഡാണ് ഭാഗികമായി അടച്ചത്.
മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ വാർത്താകുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം. പതിവ് അറ്റകുറ്റപ്പണികൾക്കായാണ് ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിച്ചിരിക്കുന്നത്. നിയന്ത്രണം ഞായറാഴ്ച വരെ തുടരും.
ഗതാഗത വകുപ്പുമായി ചേർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി വാർത്താകുറിപ്പിൽ വ്യക്തമാക്കി. വാഹന യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യത്തിൽ മുനിസിപ്പൽ അധികൃതർ ക്ഷമാപണം നടത്തി.