ദോഹ : കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തിൽ ജീവനും സ്വത്തുക്കളും നഷ്ടപ്പെട്ട കുടുംബങ്ങളുടേയും, ബന്ധുക്കളുടേയും ദുഃഖത്തിൽ ഓ ഐ സി സി ഇൻകാസ് ഖത്തർ പങ്കുചേർന്നു.പാരഗൺ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്ന പ്രവർത്തകരും നേതാക്കളും മൗന പ്രാർതഥന നടത്തി .എല്ലാം നഷ്ടപ്പെട്ട ദുഃഖാർത്തരായ കുടുംബങ്ങളോടും,സംസ്ഥാനത്തിന്റെ ദുഃഖാചരണത്തിലും മെഴുകുതിരി തെളിച്ചാണ് ഐക്യദാർഡ്യം അറിയിച്ചത്.
കേരളത്തെ നടുക്കിയ വൻ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും,
എല്ലാം നഷ്ടപ്പെട്ടവർക്കുള്ള പുനരധിവാസ പദ്ധതികൾക്ക് ആസൂത്രിതമായി രൂപം നല്കി കാലതാമസമില്ലാതെ നടപ്പാക്കാനുള്ള നടപടികൾ ആരംഭിക്കണമെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളോട് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ഓ ഐ സി സി ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് നിയാസ് ചെരിപ്പത്ത് പ്രമേയം അവതരിപ്പിച്ചു.
ഓ ഐ സി സി ഇൻകാസ് ഖത്തർ വയനാട് ജില്ലാ പ്രസിഡണ്ട് ആൽബർട്ട് ഫ്രാൻസിസ്, ജനറൽ സെക്രട്ടറി ലിജോ ജോസഫ്, ട്രഷറർ റോബിൻസ് മാമ്പിള്ളി , സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ് കൂടൽ എന്നിവർ നേതൃത്വം നൽകി.
ന്യൂസ്‌റൂമിന് ഇപ്പോൾ ഒന്നര ലക്ഷത്തിലധികം വായനക്കാർ.നിങ്ങൾക്കും തൽസമയം അറിയാൻ ഈ ലിങ്കിൽ വിരൽ തൊട്ടാൽ മതി.
https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F