May 18, 2020
May 18, 2020
മസ്കത്ത് : മവേല സെന്‍ട്രല്‍ പഴം-പച്ചക്കറി മാര്‍ക്കറ്റിലെ ചില്ലറ വ്യാപാരം തിങ്കളാഴ്ച മുതല്‍ നിർത്തലാക്കി.. മസ്കത്ത് നഗരസഭ ഞായറാഴ്ച രാത്രിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പുമായി ചേര്‍ന്നാണ് പുതിയ നടപടി.ഹോള്‍സെയില്‍ വിഭാഗത്തിെന്‍റ പ്രവര്‍ത്തന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ തീരുമാന പ്രകാരം പുലര്‍ച്ചെ നാലുമുതല്‍ രാവിലെ പത്തുമണി ആയിരിക്കും ഹോള്‍സെയില്‍ വിഭാഗം പ്രവര്‍ത്തിക്കുക. മെയ് 18 തിങ്കളാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ തീരുമാനം നിലവിലുണ്ടാകുമെന്നും നഗരസഭ അറിയിച്ചു
മസ്കത്ത് ഗവർണറേറ്റിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ കോവിഡിൻറെ സാമൂഹിക വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മവേല മാര്‍ക്കറ്റിൻറെ പ്രവര്‍ത്തനത്തില്‍ ഏപ്രില്‍ അവസാനം ക്രമീകരണം നടത്തിയിരുന്നു. ഇത് പ്രകാരം 12ല്‍ താഴെയും 60ന് മുകളിലും പ്രായമുള്ളവര്‍ക്ക് മാര്‍ക്കറ്റിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. മുഖാവരണങ്ങളും കൈയുറകളും ധരിക്കല്‍ നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക