October 30, 2019
October 30, 2019
മസ്കത്ത് : ക്യാർ ചുഴലിക്കാറ്റ് തെക്കുപടിഞ്ഞാറൻ തീരങ്ങളിലേക്ക് മാറി, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ എത്തി.ക്യാറിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും കടല്‍തീരങ്ങളിലക്ക് പോകുന്നത് ഒഴിവാക്കണമെന്നും സിവില്‍ ഡിഫന്‍സ് അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. അൽ വുസ്ത, ദോഫാർ തീരങ്ങളിലും ഒമാൻ തീരങ്ങളിൽ നിന്ന് 200 കിലോമീറ്റർ അകലെയും ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകാനാണ് സാധ്യതയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുൻകരുതൽ നടപടിയായി ജലൻ ബാനി ബു അലിയിലെ അസില പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി ഒമാൻ നാഷണൽ എമർജൻസി മാനേജ്‌മെന്റ് സെന്റർ ട്വീറ്റ് ചെയ്തു.
ജലനിരപ്പ് ഉയരുന്നതിനാൽ മത്ര തീരദേശ റോഡ് റോയൽ ഒമാൻ പോലീസ് അടച്ചു. പകരം,അൽ ബസ്താൻ-വാദി കബീർ റോഡ് ഉപയോഗിക്കാൻ യാത്രക്കാരോട് പോലീസ് അഭ്യർത്ഥിച്ചു.