April 11, 2022
April 11, 2022
സലാല : ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശിയായ പ്രവാസി അന്തരിച്ചു. നന്തി വീരവഞ്ചേരി കീളത്ത് താഴെക്കുനി റഫീഖ് ആണ് മരിച്ചത്. 55 വയസായിരുന്നു. കഴിഞ്ഞ 28 വർഷമായി സലാല മിൽസ് കമ്പനിയിലെ ജീവനക്കാരനായിരുന്ന റഫീഖിന് 18 ദിവസം മുൻപാണ് ഹൃദയാഘാതമുണ്ടായത്. തുടർന്ന്, സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിൽസയിൽ കഴിയവേ ആണ് മരണം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.
ഭാര്യ : അസ്മ
മക്കൾ : ഫർഹാന, റാനിഷ്