August 26, 2021
August 26, 2021
മസ്കത്ത് : അന്താരാഷ്ട്ര മയക്കു മരുന്ന് സംഘത്തെ ഒമാനിൽ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്തിയതിനും ലഹരി വസ്തുക്കൾ ഉൽപാദിപ്പിക്കുന്നതിനും നേതൃത്വം നൽകിയ വൻ സംഘത്തെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 170 കിലോഗ്രാമിലധികം തൂക്കം വരുന്ന നിരോധിത ലഹരി മരുന്നുകളും ലഹരി വസ്തുക്കൾ ഉല്‍പ്പാദിപ്പിക്കാനുള്ള സാമഗ്രികളും പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും വിഷയത്തിൽ കൂടുതൽ ഗൗരവതരമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 00974 66200167 എന്ന നമ്പറിലേക്ക് സന്ദേശമയക്കുക