June 14, 2024
June 14, 2024
കൊച്ചി : കുവൈത്തിൽ താമസ കെട്ടിടത്തിലെ തീപിടുത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചു.ദുരന്തത്തിൽ മരിച്ച 31 ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്.23 മലയാളികളുടെയും 7 തമിഴ്‌നാട് സ്വദേശികളുടെയും ഒരു കർണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് വിമാനത്തിലുള്ളത്.
മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോകുന്നതിന് നോർക റൂട്ട്സിന് കീഴിൽ ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷനുമായി ചേർന്ന് പ്രത്യേക ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ തമിഴ്നാട് ഗവൺമെന്റിന്റെ എട്ട് ആംബുലൻസുകളും വിമാനത്താവളത്തിൽ എത്തിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ മൃതദേഹങ്ങൾ ഏറ്റുവാങ്ങും.കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപിയടക്കം കേന്ദ്ര-സംസ്ഥാന മന്ത്രിമാരും പ്രതിനിധികളും വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F