December 13, 2019
December 13, 2019
മസ്കത്ത് : മസ്കത്തിൽ സ്‌കൂൾ വിദ്യാർത്ഥിനികളെ മൊബൈലിൽ അശ്ലീലചിത്രം കാണിച്ചതിന് സ്‌കൂൾ ജീവനക്കാരനെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളിൽ ശുചീകരണ ജോലികൾ ചെയ്തിരുന്ന തൊഴിലാളിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു പെൺകുട്ടികളുടെ രക്ഷിതാക്കളാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.
അഞ്ചു വർഷം തടവും 5000 ഒമാൻ റിയാൽ പിഴയും ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തലുമാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്. 2017 ൽ വിസാകാലാവധി അവസാനിച്ച പ്രതിക്ക് ജോലി നൽകിയതിന് സ്‌കൂൾ മാനേജ്‌മെന്റിന് 500 ഒമാൻ റിയാൽ പിഴ ചുമത്തി.