December 01, 2021
December 01, 2021
മസ്കത്ത്: അടുത്ത വര്‍ഷം ജനുവരി ഒന്നുമുതല്‍ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഉപഭോക്താക്കള്‍ക്ക് ഇലക്‌ട്രോണിക് പേമെന്‍റ് നിര്‍ബന്ധമാക്കുന്നു.ഇതോടെ വാണിജ്യ സ്ഥാപനങ്ങളിെല ഇടപാടുകള്‍ കാശില്ലാത്തതായി മാറും. വിഷന്‍ 2040െന്‍റ ലക്ഷ്യങ്ങളില്‍പെട്ട ഡിജിറ്റല്‍ ഇടപാടുകള്‍ സാര്‍വത്രിക മാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. പദ്ധതിയുടെ ഒന്നാംഘട്ടം എന്നനിലയില്‍ വ്യവസായ മേഖല, കോംപ്ലക്സുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, ഗിഫ്റ്റ് മാര്‍ക്കറ്റുകള്‍, ഭക്ഷ്യ വില്‍പന, സ്വര്‍ണം-വെള്ളി വില്‍പന ശാലകള്‍, റസ്റ്റാറന്‍റുകള്‍, കഫേകള്‍, പഴം-പച്ചക്കറി, ഇലക്‌ട്രോണിക്സ്, കെട്ടിട നിര്‍മാണ ഉല്‍പന്നങ്ങളുടെ വില്‍പന, പുകയില ഉല്‍പന്നങ്ങള്‍ എന്നീ മേഖലകളിലാണ് ഇ-പേമെന്‍റ് നടപ്പാക്കുക. ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ പുതിയ സംവിധാനം സഹായകമാവുമെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ബാങ്കുകളുമായി സഹകരിച്ച് വ്യാപാരികള്‍ക്ക് ആവശ്യമായ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ നല്‍കും.
മെഷീന്‍ നടപ്പില്‍വരുന്നതോടെ വ്യാപാരികള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് നിശ്ചയിക്കുന്ന തുകകള്‍ മാത്രമാണ് ഇൗടാക്കാന്‍ കഴിയുക. സ്ഥാപനങ്ങളും കമ്ബനികളും അവരുടെ സ്ഥാപനങ്ങളില്‍ ഇൗ മാസം അവസാനത്തോടുകൂടിത്തന്നെ ആവശ്യമായ സംവിധാനം ഒരുക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇലക്േട്രാണിക് പേമെന്‍റ് സംവിധാനം ജനുവരി ഒന്നുമുതല്‍ നടപ്പാവുമെന്ന് വ്യക്തമാക്കി പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കണം. നിലവില്‍ നിരവധി ചെറുകിട സ്ഥാപനങ്ങളും കഫ്റ്റീരിയകളും ഒമാനിലുണ്ട്. ഇവയില്‍ സാധാരണക്കാരായ മലയാളികള്‍ നടത്തുന്ന സ്ഥാപനങ്ങളുമുണ്ട്. ചെറുകിട ഹോട്ടലുകളും കഫ്റ്റീരിയകളും പുതിയ നിയമത്തിെന്‍റ പരിധിയില്‍ വരുന്നതിനാല്‍ ഇവരൊക്കെ പുതിയ സംവിധാനം നടപ്പാക്കേണ്ടി വരും. ബാങ്കിങ് ഇടപാടുകളെപ്പറ്റി കൂടുതല്‍ പരിജ്ഞാനമില്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. ഇവരെ നിയമം എങ്ങനെ ബാധിക്കുമെന്ന് പറയാന്‍ കഴിയില്ല. ബാങ്കിങ് ഇടപാടുകള്‍ക്കും ബാങ്ക് കാര്‍ഡുകള്‍ ലഭിക്കുന്നതിനും റസിഡന്‍റ് കാര്‍ഡുകള്‍ നിര്‍ബന്ധമാണ്. തൊഴില്‍ തര്‍ക്കത്തില്‍ പെട്ടവര്‍ക്കും മറ്റ് കാരണങ്ങളാല്‍ വിസ ഇല്ലാത്തവര്‍ക്കും ഇടപാടുകള്‍ നടത്തുന്നതിന് തടസ്സങ്ങള്‍ വരാനും സാധ്യതയുണ്ട്.
ന്യൂസ്‌റൂമിൽ പരസ്യം ചെയ്യാൻ +974 33450597 എന്ന നമ്പറിൽ വിളിക്കുക