മനാമ :മേഖലയിലെ സംഘർഷം കണക്കിലെടുത്ത് ബഹ്‌റൈനിലെ സ്‌കൂളുകളും കിന്റർഗാർഡനുകളും ഓൺലൈൻ വഴിയാക്കാൻ നിർദേശം.കിന്റർഗാർട്ടനുകൾ, സ്കൂളുകൾ, സർവ്വകലാശാലകൾ എന്നിവയുൾപ്പെടെ എല്ലാ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓൺലൈനിലേക്ക് മാറാൻ നിർദേശം നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.മുൻകരുതൽ നടപടിയുടെ ഭാഗമായാണ് തീരുമാനം.
അതേസമയം,രാജ്യത്തെ 70 ശതമാനം സർക്കാർ മന്ത്രാലയങ്ങളും 'വർക് ഫ്രം ഹോം' സംവിധാനത്തിലേക്ക് മാറാൻ നിർദേശം നൽകിയതായി സിവിൽ സർവീസ് ബ്യുറോ ഉത്തരവിട്ടിട്ടുണ്ട്.മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ വീടുകളിൽ ഇരുന്ന് ജോലി ചെയ്യാനാണ് നിർദേശം.നേരിട്ട് ഹാജരാകേണ്ട തൊഴിൽ മേഖലകളെയും അടിയന്തര സാഹചര്യങ്ങൾക്കും പൊതു സുരക്ഷാ മേഖലകളിൽ ജോലി ചെയ്യുന്നവരെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുകhttps://chat.
whatsapp.com/BA70KEJMeBmGW92ahNcBva ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F