അഹമ്മദാബാദ് : അഹമ്മദാബാദ് സർദാർ വല്ലഭ്ഭായ് പട്ടേൽ വിമാനത്താവളത്തിന് പുറത്ത് തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിലെ മുഴുവൻ യാത്രക്കാരും ജീവനക്കാരും മരിച്ചതായി റിപ്പോർട്ട്.അഹമ്മദാബാദ് സിറ്റി പോലീസ് കമ്മീഷണറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരിൽ ഉൾപെടും.
വിമാനം തകർന്നുവീണ രണ്ട് കെട്ടിടങ്ങളിലുള്ള ഏതാനും പേർക്കും ജീവഹാനിയുണ്ടായതായാണ് വിവരം.ഡോകർമാർ താമസിച്ചിരുന്ന ഹോസ്റ്റൽ കെട്ടിടത്തിലെ അഞ്ച് ജൂനിയർ ഡോക്ടർമാരും മരിച്ചതായി സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്.
അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയും ഉൾപെടും.ബ്രിട്ടനില്‍ നഴ്‌സായി ജോലി ചെയ്യുന്ന രഞ്ജിത ഗോപകുമാരൻ നായരാണ് മരിച്ചത്.. പത്തനംതിട്ട പുല്ലാട്ട് സ്വദേശിയാണ്. മക്കള്‍ രണ്ട് മാസം മുമ്പ് നാട്ടിലെത്തിയിരുന്നു. അവധിക്ക് നാട്ടിൽവന്ന് മടങ്ങിയതായിരുന്നു രഞ്ജിത.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F