June 29, 2024
June 29, 2024
മനാമ: ബഹ്റൈനില്‍ ഹോട്ടലിലെ സ്വിമ്മിങ്ങ് പൂളില്‍ ഉണ്ടായ അപകടത്തില്‍ ആലപ്പുഴ സ്വദേശി മരിച്ചു. ആലപ്പുഴ കൊമ്മാടി സ്വദേശി അരുണ്‍ രവീന്ദ്രനാണ് (48) മരിച്ചത്.
സൗദി റിസായത് ഗ്രൂപ്പിലെ നാഷനല്‍ കോണ്‍ട്രാക്റ്റിംഗ് കമ്പനിയിൽ ഹെല്‍ത്ത് ആൻഡ് സേഫ്റ്റി മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. സൗദിയിലെ അല്‍കോബാർ നവോദയ സാംസ്കാരികവേദി യൂനിറ്റംഗമാണ്.
ഭാര്യ ഐശ്വര്യ. രണ്ടു കുട്ടികള്‍. പിതാവ്: രവീന്ദ്രൻ. മാതാവ്: പരിമള (റിട്ട. തഹസില്‍ദാർ). രണ്ടു സഹോദരിമാരുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ഐ.സി.ആർ.എഫ് സഹായത്തോടെ നടന്നുവരുന്നു.
സേഫ്റ്റി മേഖലയില്‍ രണ്ട് പതിറ്റാണ്ടിലധികമായി പ്രവത്തിക്കുന്ന അരുണ്‍ രവീന്ദ്രൻ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സില്‍ ലോകാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ 'ഹെല്‍ത്ത്, സേഫ്റ്റി, ആൻഡ് വെല്‍ബീയിങ് അംബാസഡർ ഓഫ് ദ ഇയർ' അവാർഡിന് അരുണ്‍ രവീന്ദ്രൻ അർഹനായിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F