October 30, 2021
October 30, 2021
റിയാദ് : തിരുവനന്തപുരം കരകുളം സ്വദേശി സജീവനെ (44) റിയാദിലെ അല്‍ ഖുറയാത്തില്‍താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. 20 ദിവസമായി സജീവനെ കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് താമസ സ്ഥലത്തു മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.
മൃതദേഹത്തിന് 15 ദിവസത്തോളം പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. 10 വര്‍ഷമായി സൗദിയിലുള്ള സജീവന്‍ മൂന്നു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്. ഡെക്കോര്‍ വര്‍ക്കുകള്‍ എടുത്തു ചെയ്തു വരികയായിരുന്നു.
മാതാവ്: മുത്തമ്മ. ഭാര്യ: ജോജി. മകന്‍: ഹരീഷ് കൃഷ്ണ. മൃതദേഹം അല്‍ ഖുറയാത്തില്‍ സംസ്കരിക്കുന്നതിനുള്ള നടപടികള്‍ക്ക് സാമൂഹിക പ്രവര്‍ത്തകനായ സലിം കൊടുങ്ങല്ലൂര്‍, റോയ് കോട്ടയം, നിസാം കൊല്ലം, യൂനുസ് മുന്നിയ്യൂര്‍, സലീം പേവസാര്‍ എന്നിവര്‍ രംഗത്തുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക