Breaking News
പ്രവാസി ദോഹ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു | പ്രതികൂല കാലാവസ്ഥ,റിയാദിൽ നിന്നുള്ള എയർഇന്ത്യ വിമാനം ജയ്പൂരിൽ ഇറക്കി | ഖത്തറിൽ അസിസ്റ്റന്റ് പ്ലാന്റ് ഓപ്പറേറ്റർ (STP/സീവേജ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്) ജോലി ഒഴിവ് | ഖത്തറിൽ വാഹനമോടിക്കുന്നവർക്കുള്ള മുന്നറിയിപ്പ്,സഫറാൻ സ്ട്രീറ്റിൽ താൽക്കാലികമായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അശ്ഗൽ | ഖത്തറിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസർ ജോലി ഒഴിവ് | ‘ഓപ്പറേഷൻ ബ്ലാക്ക് ഫ്ലാഗ്’ :യമനിലെ തുറമുഖങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ ബോംബിങ് | തൃശൂർ വാടാനപ്പള്ളി സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി | സൊഹാറിൽ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോർച്ച നിയന്ത്രണവിധേയമാക്കിയതായി അധികൃതർ,ആളപായമില്ല | ഖത്തറിൽ മെക്കാനിക്കൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | സലാലയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു,നാലു വയസ്സുകാരി മരിച്ചു |
ഈ ഒൻപത് രാജ്യങ്ങളുടെ കയ്യിലും ആണവായുധങ്ങളുണ്ട്,ഇറാനെ മാത്രം ലക്ഷ്യമാക്കുന്നതിന് പിന്നിലെ അജണ്ട ഇതാണ്

June 18, 2025

9-countries-with-confirmed-or-suspected-nuclear-weapons

June 18, 2025

ന്യൂസ്‌റൂം ബ്യുറോ

തെഹ്റാൻ : ഇറാൻ ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ,ആണവ നിർവ്യാപന കരാറുമായി ബന്ധപ്പെട്ട യു.എസ്-ഇറാൻ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പൊടുന്നനെ ഇസ്രയേൽ ഇറാനെ ആക്രമിക്കാനുള്ള കാരണങ്ങളും ചർച്ചയാവുകയാണ്.ഇറാൻ ആണവരാജ്യമായി മാറുന്നത്തിലുള്ള ആശങ്കയാണ് ആക്രമണത്തിന് കാരണമെന്നഅമേരിക്കയുടെയും ഇസ്രയേലിന്റെയും ന്യായങ്ങൾ എത്രത്തോളം നിലനിൽക്കും എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.വര്ഷങ്ങളായി തുടരുന്ന അമേരിക്കൻ ഉപരോധം മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇറാൻ, ഊർജാവശ്യങ്ങൾക്കുള്ള യുറേനിയം സമ്പുഷ്‌ടീകരണവുമായി മുന്നോട്ടുപോകുമെന്നും ഏതുതരത്തിലുള്ള പരിശോധനകളെയും സ്വാഗതം ചെയ്യുന്നുവെന്നും പലതവണ വ്യക്തമാക്കിയിരുന്നു.എന്നാൽ,ഇറാൻ ആണവായുധം നിർമിക്കുന്നതിന് തൊട്ടടുത്ത് എത്തിയിരിക്കുന്നുവെന്ന അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ വിലയിരുത്തൽ മാത്രമാണ് അമേരിക്കയുടെയും ഇസ്രയേലിന്റെയും ഏക പിടിവള്ളി.

അതേസമയം,ആണവായുധങ്ങൾ കൈവശമുള്ള നിരവധി രാജ്യങ്ങൾ ഇപ്പോൾ തന്നെ നിലവിലുണ്ടെന്ന യാഥാർഥ്യം പലരും ബോധപൂർവം മറച്ചുവെക്കുകയാണ്.

ഇസ്രായേലിന്റെ ഇറാൻ ആക്രമണത്തോടെ ആണവയുദ്ധമുണ്ടാകുമോ എന്ന ഭീഷണിയിലാണ് ലോകം. സമാധാനപരമായ ആണവാശ്യങ്ങൾക്കാണ് തങ്ങൾ ആണവായുധങ്ങൾ കൈവശം വെക്കുന്നത് എന്നാണ് ഇറാൻ വാദിക്കുന്നത്. സമീപ കാലത്ത് ഇറാൻ യുറേനിയം സമ്പുഷ്ടീകരണവും വർധിപ്പിച്ചിരുന്നു. അതേസമയം,

ആണവായുധങ്ങൾ കൈവശമുണ്ടെന്ന് ഇസ്രായേൽ ഒരിക്കലും സമ്മതിച്ചിട്ടില്ല. എന്നാൽ ഇസ്രായേലിന്റെ കൈവശം ആണവായുധമുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. നിലവിൽ ഒമ്പത് രാജ്യങ്ങളുടെ കൈവശം ആണവായുധം ഉണ്ടെന്നാണ് കരുതുന്നത്. യു.എസ്, റഷ്യ, ചൈന, ഫ്രാൻസ്, യു.കെ എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിൽ ആദ്യമുള്ളത്.

ലോകത്താദ്യമായി ആണവായുധങ്ങൾ കൈവശം വെച്ചതും ഈ അഞ്ച് രാഷ്ട്രങ്ങളാണ്. ആണവായുധങ്ങൾ ഇല്ലാത്ത രാജ്യങ്ങൾ അവ നിർമിക്കുകയോ വാങ്ങുകയോ ചെയ്യരുതെന്നും ആണവ നിരായുധീകരണം ലക്ഷ്യമിട്ട് ചർച്ചകൾ നടത്തണമെന്നും പ്രതിജ്ഞാബദ്ധമായ ആണവ നിർവ്യാപന കരാറിൽ(എൻ.പി.ടി) ഒപ്പുവെച്ചിട്ടുള്ളവരാണ് ഈ അഞ്ചു രാജ്യങ്ങളും.

എന്നാൽ ഇന്ത്യയും പാകിസ്താനും ഈ കരാറിൽ ഒപ്പുവെച്ചിട്ടില്ല. വർഷങ്ങളായി ഇരുരാജ്യങ്ങളും ആണവായുധ ശേഖരം വർധിപ്പിക്കുകയും ആണവായുധ ശേഖരങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ചേരുകയും ചെയ്തു. 1974ലും 1998ലും ഇന്ത്യ ആണവ പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. 1998ൽ ഇന്ത്യയുടെ ആണവ പരീക്ഷണം നടന്ന് ആഴ്ചകൾക്കുള്ളിൽ പാകിസ്താനും ആണവ പരീക്ഷണം നടത്തി.

1985ൽ ഉത്തരകൊറിയ എൻ.പി.ടിയിൽ ചേർന്നു. യു.എസ് ആക്രമിച്ചുവെന്ന കാരണം പറഞ്ഞ് 2003 ൽ പിൻമാറുന്നതായും പ്രഖ്യാപിച്ചു. 2006 മുതൽ അവർ സ്ഥിരമായി ആണവ പരീക്ഷണങ്ങൾ നടത്താൻ തുടങ്ങി.

സ്റ്റോക്ക്ഹോം ഇന്റർനാഷനൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇക്കഴിഞ്ഞ ജനുവരിയിൽ ആണവായുധങ്ങൾ ഉണ്ടെന്ന് സ്ഥിരീകരിക്കുകയും സംശയിക്കുകയും ചെയ്യുന്ന ഒമ്പത് രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

ആണവായുധങ്ങൾ കൈവശമുണ്ടെന്ന് സംശയിക്കുന്ന രാജ്യങ്ങളും അവരുടെ കൈവശമുള്ള ആണവായുധങ്ങളുടെ എണ്ണവും:

1 റഷ്യ: 4,309
2 യു.എസ്: 3,700
3 ചൈന: 600
4 ഫ്രാൻസ്: 290
5 യു.കെ: 225
6 ഇന്ത്യ: 180
7 പാകിസ്താൻ: 170
8 ഇസ്രായേൽ: 90
9 .ഉത്തര കൊറിയ: 50
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0


Latest Related News