Breaking News
ഖത്തറിലെ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇന്ന് മസ്കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി | ഖത്തർ ഇന്ത്യൻ എംബസിക്ക് രണ്ട് ദിവസം അവധി | സൗദിയിലെ അബഹയിലേക്കുള്ള ഖത്തർ എയർവെയ്‌സിന്റെ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; നിയോമിലേക്ക് കൂടുതൽ സർവീസുകൾ | മുതിർന്ന സിപിഐഎം നേതാവ് സീതാറാം യെച്ചൂരി അന്തരിച്ചു | കുവൈത്തിലെ സ​ഹേ​ല്‍ ആ​പ്പി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ | ഖത്തറിൽ കോഫി ഷോപ്പിലേക്ക് കാഷ്യറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | കുവൈത്തിന്റെ 'സഹേൽ' ആപ്ലിക്കേഷനിൽ പുതിയ ഫീച്ചർ: ‘നോ ​ഫി​നാ​ൻ​ഷ്യ​ൽ റ​സ്ട്രി​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്‘ നേടാം | കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ നി​ന്ന് ലഹരിമരുന്നു​ക​ള​ടങ്ങിയ പേപ്പർ റോളുകള്‍ പിടികൂടി | ഖത്തറിലെ റാസ് അബു അബൂദ് എക്സ്പ്രസ് വേയിൽ ഗതാഗത നിയന്ത്രണം |
കഴിഞ്ഞ വർഷം ഖത്തറിലുണ്ടായത് 43 അപകടമരണങ്ങൾ,ഗൾഫിൽ 647 ഇന്ത്യക്കാർ അപകടങ്ങളിൽ മരിച്ചതായും ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി

August 04, 2024

43-indians-died-in-accidents-in-qatar-last-year

August 04, 2024

ന്യൂസ്‌റൂം ബ്യുറോ

ന്യൂഡൽഹി : കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി 647 ഇന്ത്യക്കാർ അപകടങ്ങളില്‍ മരിച്ചതായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധസിങ് ലോക്സഭയെ അറിയിച്ചു.

ബിഹാറില്‍നിന്നുള്ള പാർലമെന്റ് അംഗം രാജീവ് പ്രതാപ് റൂഡിയുടെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും കൂടുതല്‍ അപകട മരണങ്ങള്‍ സൗദി അറേബ്യയില്‍നിന്നാണ് റിപ്പോർട്ട് ചെയ്ത്. 299 പേരാണ് 2023-24 കാലയളവില്‍ ഇവിടെ മരിച്ചത്. യു.എ.ഇ 107, ബഹ്റൈൻ 24, കുവൈത്ത് 91, ഒമാൻ 83, ഖത്തർ 43 എന്നിങ്ങനെയാണ് മറ്റു ജി.സി.സി രാജ്യങ്ങളിലെ അപകട മരണം.

ഇതേകാലയളവില്‍ 6001 പേർ ഗള്‍ഫ് രാജ്യങ്ങളില്‍ മറ്റു കാരണങ്ങളാല്‍ മരിച്ചു. സ്വാഭാവിക മരണങ്ങളും ആത്മഹത്യകളും ഉള്‍പ്പെടുന്നതാണിത്. രാജ്യം തിരിച്ചുള്ള കണക്കുകളില്‍ ഏറ്റവും മുന്നിലുള്ളത് സൗദി അറേബ്യ തന്നെയാണ്. 2388 പേർ സൗദിയില്‍ മരിച്ചതായി മന്ത്രി നല്‍കിയ മറുപടിയില്‍ വിശദീകരിക്കുന്നു. രണ്ടാം സ്ഥാനത്ത് യു.എ.ഇയാണുള്ളത്. 2023 പേരാണ് കഴിഞ്ഞ ഒരു വർഷം യു.എ.ഇയില്‍ സ്വാഭാവിക മരണമായി റിപ്പോർട്ട് ചെയ്തത്. ബഹ്റൈൻ 285, കുവൈത്ത് 584, ഒമാൻ 425, ഖത്തർ 296 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ സ്വാഭാവിക മരണങ്ങളുടെ കണക്കുകള്‍.

അപകടങ്ങളില്‍ വാഹന അപകട മരണങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഏറെയും റിപ്പോർട്ട് ചെയ്യുന്നത്. തൊഴിലിടങ്ങളിലെ അപകടങ്ങള്‍ താരതമ്യേന കുറവാണ്. അതേസമയം, ഈ വർഷം ജൂണില്‍ കുവൈത്തിലുണ്ടായ തീപിടിത്തം സമീപകാലങ്ങളില്‍ ഗള്‍ഫ് രാജ്യത്തുണ്ടായ ഇന്ത്യക്കാരുടെ ഏറ്റവും വലിയ ആള്‍നാശമായിരുന്നു. എന്നാല്‍, ഹൃദയാഘാതം ഉള്‍പ്പെടെ സ്വാഭാവിക മരണങ്ങളുടെ എണ്ണം വർധിക്കുന്നതും പ്രവാസികള്‍ക്കിടയില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണ്.
ന്യൂസ്‌റൂമിന് ഇപ്പോൾ ഒന്നര ലക്ഷത്തിലധികം വായനക്കാർ. നിങ്ങൾക്കും തൽസമയം  അറിയാൻ ഈ ലിങ്കിൽ വിരൽ തൊട്ടാൽ മതി
https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News