കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭൂചലനം. രാജ്യത്തിന്റെ വടക്കൻ മേഖലയില്‍ ഇന്നലെ വൈകിട്ടോടെയാണ് ഭൂചലനം ഉണ്ടായത്.
3.5 തീവ്രത രേഖപ്പെടുത്തിയതായി കുവൈത്ത് നാഷണല്‍ സൈസ്മിക് നെറ്റ്‌വർക്ക് അറിയിച്ചു.
ആറ് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്. രണ്ട് മണിക്കൂറിനുശേഷം 2.2 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ഉണ്ടായതായി കുവൈത്ത് ന്യൂസ് ഏജൻസി അറിയിച്ചു. ഭൂചലനത്തില്‍ അപകടമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F