Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
കുവൈത്തിൽ സുരക്ഷാ കാമ്പയിൻ,147 പ്രവാസികൾ അറസ്റ്റിൽ

April 20, 2025

147-expatriates-arrested-kuwait-launches-strong-security-campaign

April 20, 2025

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുവൈക്കിൽ വിപുലമായ സുരക്ഷാ കാമ്പയിന്റെ ഭാഗമായി 147 പേരെ അറസ്റ്റ് ചെയ്തു..ആക്ടിംഗ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ക്രിമിനൽ സെക്യൂരിറ്റി സെക്ടറാണ് കാമ്പയിന് നേതൃത്വം നൽകിയത്. കൂടാതെ നിരവധി ബന്ധപ്പെട്ട സർക്കാർ ഏജൻസികളും സഹകരിച്ചു.ജലീബ് അൽ ഷുവൈക്ക് ഏരിയയിലെ റെസിഡൻഷ്യൽ വീടുകളിൽ പ്രവർത്തിക്കുന്ന അംഗീകാരമില്ലാത്ത വാണിജ്യ സ്ഥാപനങ്ങൾ ലക്ഷ്യമിട്ടായിരുന്നു പരിശോധന. ജനറൽ ഫയർ ഫോഴ്‌സ്, കുവൈത്ത് മുനിസിപ്പാലിറ്റി, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം, പൊതുമരാമത്ത് മന്ത്രാലയം, പരിസ്ഥിതി പബ്ലിക് അതോറിറ്റി, മാൻപവർ പബ്ലിക് അതോറിറ്റി തുടങ്ങിയ ഏജൻസികൾ ഈ ക്യാമ്പയിനിൽ പങ്കെടുത്തു.

അഞ്ച് ദിവസത്തെ ഓപ്പറേഷനിൽ, നിയമലംഘനങ്ങൾ നടത്തിയ 40  വസ്തുവകകൾ കണ്ടെത്തി, ലൈസൻസില്ലാത്ത വാണിജ്യ പ്രവർത്തനങ്ങൾ നടത്തിയതിന് 89 ലംഘനങ്ങൾ രേഖപ്പെടുത്തി. ക്യാമ്പയിനിന്റെ ഫലമായി 147 വ്യക്തികളെ അറസ്റ്റ് ചെയ്തു. അതിൽ ഒരാൾ മോഷണക്കേസിൽ പിടികിട്ടാനുള്ള വ്യക്തിയാണ്. 29 പേർ ഒളിവിലിരുന്നവരും, 117 പേർ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരുമാണ്. എല്ലാവരെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. ലൈസൻസില്ലാത്ത സ്ഥലങ്ങളിൽ നിന്നുള്ള വൈദ്യുതി വിച്ഛേദിക്കുകയും പങ്കെടുത്ത ഏജൻസികളുമായി ഏകോപിപ്പിച്ച് ഔദ്യോഗിക റിപ്പോർട്ടുകളും മുന്നറിയിപ്പുകളും നൽകുകയും ചെയ്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News