July 02, 2023
July 02, 2023
ന്യൂസ്‌റൂം ബ്യുറോ
ദോഹ :അവധിക്കാലം ആഘോഷമാക്കാൻ ഖത്തറിലെ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയിൽ നാളെ മുതൽ 10,20,30 പ്രൊമോഷൻ ആരംഭിക്കുന്നു.ഭക്ഷ്യോത്പന്നങ്ങൾ,സൗന്ദര്യവർദ്ധക വസ്തുക്കൾ,വീട്ടുപകരണങ്ങൾ,ഇലക്ട്രോണിക്സ്,വസ്ത്രങ്ങൾ,ഫുട്‍വെയർ,കംപ്യുട്ടർ ഉപകരണങ്ങൾ തുടങ്ങി ആയിരത്തിലധികം ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
അബുഹമൂറിലെ സഫാരി മാൾ,സഫാരി ഹൈപ്പർമാർക്കറ്റ് സൽവ റോഡ്,അൽഖോർ,ബർവ വില്ലേജ്,സനയ്യ എന്നീ ബ്രാഞ്ചുകളിൽ പ്രൊമോഷൻ ലഭ്യമായിരിക്കും.ഇതിനു പുറമെ,50 റിയാലിനോ അതിന് മുകളിലോ സാധനങ്ങൾ വാങ്ങുന്നവരിൽ നിന്നും റാഫിൾ കൂപ്പണിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് അഞ്ച് 2022 മോഡൽ നിസാൻ പട്രോൾ കാറുകൾ സമ്മാനമായി ലഭിക്കും.ജൂലായ് 16ന് ബർവ വില്ലേജിലെ സഫാരി ഹൈപ്പർ മാർക്കറ്റിലായിരിക്കും അവസാന നറുക്കെടുപ്പ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/GjQM19221WxKnWo2cdbsZe