Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ദുബായിൽ നിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

June 26, 2022

June 26, 2022

കാസര്‍കോട്: ഗള്‍ഫില്‍ നിന്ന് ഇന്നെത്തിയ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു. തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് കൊലപ്പെടുത്തിയതായാണ് സംശയം. കാസർകോട് മുഗുവിലെ അബൂബക്കര്‍ സിദ്ദീഖ് (32) ആണ് മരിച്ചത്.

സിദീഖിന്‍റെ സഹോദരനെയും ബന്ധുവിനെയും രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം അബൂബക്കര്‍ സിദ്ദീഖിനെ വിളിച്ചു വരുത്തുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. ദുബായിലായിരുന്നു സിദ്ദീഖ്.  
സിദ്ദീഖിനെ രാത്രിയോടെയാണ് ഒരു വാഹനത്തില്‍ ബന്തിയോടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച്  സംഘം മുങ്ങിയത്.. അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. സാമ്പത്തിക ഇടപാടാണ് പിന്നിലെന്നാണ് സംശയം.

സിദ്ദീഖിന്‍റെ മൃതദേഹത്തില്‍ പരിക്കുകളുണ്ട്. കാല്പാദത്തിനടിയില്‍ നീലിച്ച പാടുകളുണ്ടെന്നും പൊലീസ് പറ‌ഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News