Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ലോകകപ്പിനായി വരുന്ന സന്ദർശകർക്ക് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം താമസിക്കാം,അതിന് നിങ്ങൾ ചെയ്യേണ്ടത്

October 05, 2022

October 05, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഫിഫ ലോകകപ്പിനായി ഖത്തറിലെത്തുന്ന സന്ദർശകരിൽ കുടുംബത്തിനോ സുഹൃത്തുക്കൾക്കോ ഒപ്പം താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹയ്യ കാർഡ് സാധൂകരിക്കാനുള്ള പുതിയ ഓപ്ഷൻ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്‌സി) ചൊവ്വാഴ്ച പുറത്തിറക്കി.ഹയ്യ കാർഡിൽ ആറ് ഘട്ടങ്ങളുള്ള നടപടിക്രമങ്ങളാണ് ഇതിനായി പൂർത്തിയാക്കേണ്ടതെന്ന് അധികൃതർ ട്വിറ്ററിൽ വിശദീകരിച്ചു.

1- ഹയ്യ കാർഡ് പോർട്ടലിലെഅക്കമഡേഷൻ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത് "ഹോസ്റ്റ് ഫാമിലി & ഫ്രണ്ട്സ്" എന്ന ഭാഗം തിരഞ്ഞെടുക്കുക.

2- അതിൽ നൽകിയിരിക്കുന്ന വ്യവസ്ഥകൾ(Terms & Conditions) ആക്സെപ്റ്റ് ചെയ്യുക.

3- .ഖത്തർ ഐഡി എന്റർ ചെയ്യുക.

4- താമസസ്ഥലത്തെ മേൽവിലാസവും അതിഥിയുടെ വിവരങ്ങളും നൽകുക.

5- നിങ്ങളുടെ താമസ സ്ഥലത്തെ വാടക കരാർ അല്ലെങ്കിൽ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള കരാർ അപ്‌ലോഡ് ചെയ്യുക.

6- വാലിഡേറ്റ് അഥവാ സാധൂകരണം എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക..

അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, അപേക്ഷകന് ഡിജിറ്റൽ ഹയ്യ കാർഡ് ആക്‌സസ് ചെയ്യാൻ കഴിയും

ഇത്രയും നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ ലോകകപ്പ് ടിക്കറ്റും ഹയ്യ കാർഡുമായി നാട്ടിൽ നിന്നും വരുന്ന അതിഥിയെ കൂടെ താമസിപ്പിക്കാൻ നിലവിൽ ഖത്തറിൽ ഉള്ളവർക്ക് സാധിക്കും. അതേസമയം,ഖത്തറിൽ സ്വന്തം പേരിൽ വാടക കാരാറോ ഉടമസ്ഥാവകാശ രേഖകളോ ഉള്ളവർക്ക് മാത്രമാണ് അതിഥിയെ കൂടെ താമസിപ്പിക്കാൻ അനുവാദമുണ്ടാവുക.

ഇതിനിടെ,ലോകകപ്പ് ടിക്കറ്റും ഹയ്യ കാർഡും ഉള്ളവർക്ക് കുടുംബത്തെയോ സുഹൃത്തുക്കളെയോ ലോകകപ്പ് ടിക്കറ്റ് ഇല്ലാതെ തന്നെ വിസാരഹിത പ്രവേശനം അനുവദിക്കുമെങ്കിലും രാജ്യത്തിന് പുറത്തു നിന്നുള്ള സന്ദർശകർക്ക് മാത്രമേ ഈ ആനുകൂല്യം അനുവദിക്കൂ എന്ന് സുപ്രീം കമ്മറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News