Breaking News
കനത്ത മഴയും വെള്ളപ്പൊക്കവും; ദുബായില്‍ 45 വിമാനങ്ങല്‍ റദ്ദാക്കി; നാളെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു | കുവൈത്തിൽ നിന്നുള്ള ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് നിർബന്ധിത ഹെൽത്ത് പ്രോട്ടോകോളുകൾ പ്രഖ്യാപിച്ചു | സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി നാടക നടൻ അന്തരിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ഇറാന്റെ ആക്രമണം ചെറുക്കാൻ ഇസ്രായേലിന് ചെലവായത് കോടികൾ, കണക്കുകൾ ഇങ്ങനെ | എന്റെ പൊന്നേ; അമ്പത്തിനാലായിരവും കടന്ന് സ്വർണവില കുതിക്കുന്നു | ഗസയിലെ ആശുപത്രിയിലും കൂട്ടക്കുഴിമാടം,സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി | ഖത്തറിലെ സീലൈന്‍ ബീച്ചില്‍ ഡോക്ടര്‍ മുങ്ങിമരിച്ചു | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി | സുഡാന് വേണ്ടി 25 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ |
യാത്രാ വിവരങ്ങളും ബോഡിങ് പാസും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് മുന്നറിയിപ്പ്

June 25, 2022

June 25, 2022

ദുബായ് : വിമാന യാത്ര ചെയ്യുന്നവർ ബോര്‍ഡിങ് പാസിന്റെ ഫോട്ടോയും യാത്രാ വിവരങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം വിവരങ്ങള്‍ തട്ടിപ്പുകാരും മോഷ്ടാക്കളുമൊക്കെ ഉപയോഗിക്കുമെന്ന് ഒരു യുഎഇ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദുബായ്  പൊലീസ് സൈബര്‍ ക്രൈം കോംബാറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ സഈദ് അല്‍ ഹജരി പറഞ്ഞു.

യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വിമാന യാത്രക്കാരുടെ തിരക്കേറുന്ന വേനല്‍ കാല സീസണ്‍ തുടങ്ങാനിരിക്കെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ്. യാത്രാ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ യുഎഇയിലെ ഒരു പ്രമുഖ വ്യക്തി കൊള്ളയടിക്കപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡിങ് പാസുകളില്‍ ബാര്‍കോഡുകളും മറ്റ് വിവരങ്ങളുമുണ്ടാകും. ഇവ യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിക്കാനോ അല്ലെങ്കില്‍ കുറ്റകൃത്യങ്ങള്‍ക്കായോ ഉപയോഗിക്കപ്പെട്ടേക്കുമെന്ന് പൊലീസ് പറയുന്നു.

'വിമാനത്തിലെ ബിസിനസ് ക്ലാസിലും ഫസ്റ്റ് ക്ലാസിലുമൊക്കെ യാത്ര ചെയ്യുന്നെന്ന് കാണിക്കാനാണ് പലരും ഇത്തരം രേഖകള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ക്രിമിനലുകള്‍ക്ക് അവരുടെ സ്വകാര്യ വിവരങ്ങളിലേക്ക് കടന്നുകയറാനുള്ള ഒരു വഴിയാണ് അതിലൂടെ ഒരുക്കിക്കൊടുക്കുന്നതെന്നും' കേണല്‍ അല്‍ ഹജരി പറഞ്ഞു.

'സോഷ്യല്‍ മീഡിയകളിലെ വീഡിയോകളിലൂടെ യാത്രാ പദ്ധതികള്‍ പൂര്‍ണമായി വിവരിക്കുന്നവരുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഫോളോവര്‍മാരെ ലഭിക്കാനാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെങ്കിലും ക്രിമിനലുകള്‍ക്ക് അവരുടെ യാത്രാ വിവരങ്ങള്‍ കൃത്യമായി മനസിലാക്കിയ ശേഷം ആളില്ലാത്ത സമയം കണക്കാക്കി അവരുടെ വീടുകളില്‍ മോഷണം നടത്താനാവും.

വ്യക്തിഗത വിവരങ്ങള്‍ ലഭ്യമാക്കാനായി ക്രിമനല്‍ സംഘങ്ങള്‍ ഏതറ്റം വരെയും പോകുമെന്ന യാഥാര്‍ത്ഥ്യത്തെ പലരും വില കുറച്ചുകാണുകയാണ്. യാത്രക്കാര്‍ അവരുടെ വ്യക്തി വിവരങ്ങളോ ബോര്‍ഡിങ് പാസിന്റെ ചിത്രമോ യാത്രാ പദ്ധതികളോ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News