Breaking News
ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  | ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ അടച്ചിടും | ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ്  | മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ | കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി |
അബുദാബിയിൽ നിന്നും നാട്ടിലെത്തിച്ച മൃതദേഹം സംസ്കരിച്ചില്ല,മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

October 02, 2022

October 02, 2022

ന്യൂസ്‌റൂം ബ്യുറോ
അബുദാബി : അബുദാബിയില്‍ അന്തരിച്ച പാലച്ചുവട്, തേക്കുംമൂട്ടില്‍പ്പടി വെട്ടുപാറയ്ക്കല്‍ വി.എം. മനു (26) വിന്റെ മൃതദേഹം പോലീസ് വീണ്ടും പരിശോധനയ്ക്ക് അയച്ചു. അബുബിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തിരുന്ന മനുവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെട്ടുപാറയ്ക്കല്‍ മണിയാചാരിയുടെയും കമലത്തിന്റെയും മകനാണ്.

അബുദാബിയില്‍ അടുത്ത ബന്ധുവിനൊപ്പം ആണ് മനു താമസിച്ചിരുന്നത്. മരിച്ചതിന് ശേഷം മൃതദേഹം വെള്ളിയാഴ്ചയാണ് നാട്ടിലെത്തിച്ചത്. മരണത്തിൽ ബന്ധുക്കളും വീട്ടുക്കാരും സംശയം പ്രകടിപ്പിച്ചപ്പോൾ വീണ്ടും പരിശോധന നടത്താന്‍ തീരുമാനിച്ചു. പിറവം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഡിഎസ് ഇന്ദ്രരാജ് ആണ് അന്വേഷണവുമായി മുന്നോട്ട് പോകുന്നത്. 2019ൽ ആണ് മനു ദുബായിൽ എത്തുന്നത്. ബിഎ ഗ്രാഫിക് ഡിസൈന്‍ പഠനം പൂർത്തിയാക്കിയ ശേഷം ആണ് ദുബായിൽ ജോലിക്കായി പോയത്. കഴിഞ്ഞ വർഷം അവധിക്ക് നാട്ടിൽ വന്നിരുന്നു. കഴിഞ്ഞ മാസം 24 മുതൽ മനുവിനെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല. കൂടെ താമസിച്ചിരുന്ന ബന്ധുവുമായി ബന്ധപ്പെട്ടുവെങ്കിലും എവിടെയാണ് എന്നതിനെ കുറിച്ച് വ്യക്തമായ മറുപടി കിട്ടിയില്ല. തുടർന്ന് അബുദാബിയിലെ സുഹൃത്തുക്കള്‍ വഴി അന്വേഷിച്ചപ്പോഴാണ് മനു തൂങ്ങി മരിച്ച വിവരം ബന്ധുക്കൾ അറിയുന്നത്.

വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കണ്ണീറ്റുമല ശ്മശാനത്തില്‍ സംസ്‌കരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ബന്ധുക്കൾ മരണത്തിൽ ദുരൂഹത കണ്ടെത്തിയ സാഹചര്യത്തിൽ ആണ് മനുവിന്റെ പിതാവ് പോലീസിൽ പരാതി നൽകിയത്. മനു ആത്മഹത്യ ചെയ്യില്ലെന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്. അതുകൊണ്ട് തന്നെയാണ് ഇവർ പേലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്. തുടർന്ന് പോലീസ് മൃതദേഹം ജെഎംപി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിശദ പരിശോധനയ്ക്കായി മൃതദേഹം കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News