Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ദുബായിൽ വാഹനാപകടത്തിൽ പയ്യോളി സ്വദേശി മരിച്ചു

December 12, 2020

December 12, 2020

ദുബായ് : വെള്ളിയാഴ്ച ദുബായിലുണ്ടായ വാഹനാപകടത്തിൽ പയ്യോളി കീലൂര്‍ അല്‍ഫൗസില്‍ ഷസന്‍ മൊയ്തീൻ (37) മരണപ്പെട്ടു.ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. വെള്ളിയാഴ്ച പുലര്‍ച്ച നാലിന് ദുബൈ അല്‍ഖുദ്റയിലാണ് സംഭവം.

ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് ഷസന്‍ സഞ്ചരിച്ച റേഞ്ച് റോവര്‍ കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.

രാവിലെ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അനുജനും സുഹൃത്തും നടത്തിയ അന്വേഷണത്തിലാണ്  അപകടത്തില്‍പെട്ട വാഹനം കണ്ടത്. ദുബായ് പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബായിലെ വോകോ ഹോട്ടലിലെ ഫുഡ് ആന്‍ഡ് ബിവറേജ് മാനേജറായിരുന്നു.

പിതാവ്: മൊയ്തീന്‍ പീടികക്കണ്ടി. മാതാവ്: സുഹറ. ഭാര്യ: ഫാത്തിമത്തുല്‍ റഫ്ന. മക്കള്‍: എല്‍സെയ്ന്‍, ജസ, ഫൈഖ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News