Breaking News
സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  |
നോര്‍ക്ക റൂട്ട്സ് പ്രവാസികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിനും ഇന്‍ഷുറന്‍സ് പോളിസിക്കും നിരക്കുയര്‍ത്തി

January 30, 2023

January 30, 2023

ന്യൂസ്‌റൂം ബ്യുറോ
തിരുവനന്തപുരം : പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസി എന്നിവക്ക് നോര്‍ക്ക റൂട്ട്സ് നിരക്ക് വർധിപ്പിച്ചു. 18 ശതമാനം ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെട്ടതിനാല്‍ നിരക്ക് വര്‍ധിപ്പിക്കുന്നു എന്നാണ് നോര്‍ക്ക റൂട്ട്സ് അറിയിച്ചിരിക്കുന്നത്. ഇതനുസരിച്ച്‌ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിനും എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡിനുമുള്ള സര്‍വിസ് ചാര്‍ജ് നിലവിലെ 315 രൂപയില്‍നിന്ന് 372 രൂപയായും പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസി നിരക്ക് 550ല്‍നിന്ന് 649 രൂപയായും വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്കുകള്‍ ഫെബ്രുവരി ഒന്നുമുതല്‍ നിലവില്‍ വരുമെന്ന് നോര്‍ക്ക റൂട്ട്സ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

അതേസമയം, നിരക്കുവര്‍ധന പ്രവാസികളോട് കാണിക്കുന്ന അനീതിയാണെന്നും പ്രവാസികളോടുള്ള അവഗണനയുടെ തുടര്‍ച്ചയാണ് പുതിയ തീരുമാനമെന്നും പ്രവാസികൾ  അഭിപ്രായപ്പെട്ടു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News