Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
സമ്പന്നരായ ഫുട്‍ബോൾ ആരാധകരെ ദുബായ് വിളിക്കുന്നു,ഒരു രാത്രി 16 ലക്ഷം മുടക്കി കടലിലെ ആഡംബര നൗകയിൽ ലോകകപ്പ് കാണാം

October 05, 2022

October 05, 2022

അൻവർ പാലേരി
ദുബായ് : 2022 ലെ ഫിഫ ലോകകപ്പ് നടക്കുന്നത് ഖത്തറിലാണെങ്കിലും അതിന്റെ പരമാവധി സാമ്പത്തിക നേട്ടങ്ങൾ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ദുബായ്.ഫാൻ സോണുകളും മികച്ച യാത്രാ പാക്കേജുകൾക്കും പുറമെ ലോകമെങ്ങുമുള്ള സമ്പന്നരായ ഫുട്‍ബോൾ ആരാധകർക്ക് വ്യത്യസ്തമായ അനുഭവങ്ങൾ പകരാൻ പുതുമയാർന്ന പദ്ധതികളും ദുബായിയിലെ ബിസിനസ് ലോകം ആസൂത്രണം ചെയ്തുവരികയാണ്.

കടലിലെ ആഡംബര നൗകയിൽ ഒരു രാത്രി ഇരുപതിനായിരം ഡോളർ(ശരാശരി 16,28000 രൂപ ) ചെലവഴിച്ച് വലിയ സ്‌ക്രീനിൽ മത്സരങ്ങൾ കാണാനുള്ള അവസരമാണ് ഒരു പ്രമുഖ കമ്പനി വാഗ്ദാനം ചെയ്യുന്നത്.ലോക റെസ്റ്റോറന്റ് വ്യവസായത്തിൽ ഏറ്റവും വലിയ ബഹുമതിയായി അറിയപ്പെടുന്ന  ഒരു മിഷേലിൻ സ്റ്റാർഡ് ഷെഫ് തയ്യാറാക്കുന്ന ഭക്ഷണം ആസ്വദിക്കാനും ഇതിലൂടെ ആരാധകർക്ക് അവസരം ലഭിക്കും.സൂപ്പർ യാച്ചിലെ അതിഥികൾക്ക് മിഷേലിൻ പദവിയുള്ള ഷെഫിന്റെ സേവനത്തിന് പുറമെ സ്കൈഡെക്ക്, അഞ്ച് ലക്ഷ്വറി ക്യാബിനുകൾ, ഒരു സ്വകാര്യ ഫൈൻ ഡൈനിംഗ് ഏരിയ, ബാർ,സൺ ബാത്തിങ്, സ്കൈ ലോഞ്ച് എന്നിവയും ആസ്വദിക്കാം.

യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ യാച്ച് ചാർട്ടറായ എക്‌സ്‌ക്ലൂസീവ് യാച്ച്‌സ്, ഇതിനായി 70 യാച്ചുകൾ ചാർട്ടർ ചെയ്യാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.ഒരു മാസം നീണ്ടുനിൽക്കുന്ന ലോകകപ്പുമായി ബന്ധപ്പെട്ട് തങ്ങളുടെ ബുക്കിംഗിൽ 300 ശതമാനം വർദ്ധനവുണ്ടാകുമെന്നാണ് പ്രാരംഭ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന്  മാനേജിംഗ് ഡയറക്ടർ അമിത് പട്ടേൽ അൽ അറബിയ ഇംഗ്ലീഷ് ന്യൂസിനോട് പറഞ്ഞു.

ലോകകപ്പ് വേളയിൽ പ്രതിദിനം 3,000 പേരെ ദുബായിൽ കടലിലെ ആഡംബര സൗകര്യങ്ങൾക്കൊപ്പം ലോകകപ്പ് കാണിക്കാനാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News