Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ഗൾഫിൽ അവിവാഹിതരായ ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യ കൂടുന്നു,കൗൺസിലിംഗ് സംവിധാനം ഒരുക്കണമെന്ന് അഷ്‌റഫ് താമരശ്ശേരി

October 26, 2021

October 26, 2021

ദുബായ് : ഗൾഫിൽ ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാ പ്രവണത വർധിച്ചു വരുന്ന സാഹചര്യത്തിൽ ആവശ്യമായ കൗൺസിലിംഗ് സൗകര്യം ഒരുക്കണമെന്ന് യു.എ.ഇയിലെ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.കഴിഞ്ഞ ഒരാഴ്ചക്കിടെ ആത്മഹത്യ ചെയ്ത മൂന്ന് ചെറുപ്പക്കാരുടെ മൃതദേഹം നാട്ടിലേക്കയച്ചതിന്റെ പശ്ചാത്തലത്തിലാണ് ഫേസ്ബുക് പോസ്റ്റിലൂടെ അദ്ദേഹം. ഇക്കാര്യം ആവശ്യപ്പെട്ടത്.പ്രണയ നൈരാശ്യം മൂലം തൂങ്ങിമരിച്ച കണ്ണൂർ സ്വദേശിയായ ചെറുപ്പക്കാരന്റെ മൃതദേഹം ഏതാനും ദിവസങ്ങൾക്കു മുമ്പ് നാട്ടിലേക്കയച്ച അനുഭവം അദ്ദേഹം ഒക്ടോബർ 20 ന് ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.സ്നേഹിച്ച പെൺകുട്ടി മറ്റൊരു ആളോടപ്പം ഇറങ്ങി പോയ വേദന സഹിക്കാതെ വന്നപ്പോഴാണ് അയാൾ ആത്മഹത്യ തെരഞ്ഞെടുത്തത്.കഴിഞ്ഞ ഒരു വർഷമായി ഈ പെൺകുട്ടിക്കാണ് അയാൾ പൈസ അയച്ചുകൊണ്ടിരുന്നതെന്നും സ്വന്തം അമ്മക്കും കുടുംബത്തിനും ഒരു ചില്ലി കാശ് പോലും അയച്ചിരുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ ഓർമിപ്പിച്ചു. ഇതിനു പിന്നാലെയാണ് ആത്മഹത്യ ചെയ്ത രണ്ടു ചെറുപ്പക്കാരുടെ മൃതദേഹങ്ങൾ കൂടി നാട്ടിലേക്കയക്കേണ്ടിവന്നതെന്ന് അഷ്‌റഫ് താമരശ്ശേരി പുതിയ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം :

ഇന്നലെ നാല് മൃതദേഹങ്ങളാണ് നടപടി ക്രമങ്ങൾ പൂർത്തികരിച്ച് നാട്ടിലേക്ക് അയച്ചത്.അതിൽ രണ്ട് മരണങ്ങൾ ആത്മഹതൃകൾ ആയിരുന്നു.അതും അവിവാഹിതരായ ചെറുപ്പക്കാരുടെത്.ഇവിടെ പ്രവാസ ലോകത്ത് ആത്മഹത്യകൾ കൂടുന്നു. അതും യുവാക്കളിലാണ് കൂടുതലും കാണേണ്ടി വരുന്നത്.ഇവിടെ ഏറ്റവും വലിയ വിഷയം മാതാപിതാക്കളുടെ അടുത്ത് മകന്റെ മരണത്തെകുറിച്ച് വിശദീകരിക്കേണ്ടി വരുകയും,അതിൽ അവർ അനുഭവിക്കുന്ന മനോ വേദന വളരെ വലുതാണ്.

നാട്ടിലെ തൊഴിലായ്മ കാരണം ഗൾഫിൽ വിട്ടെങ്കിലും മകന്റെ ഭാവി ജീവിതം സുരക്ഷിതമാക്കാൻ മാതാപിതാക്കൾ ഏറ്റെടുക്കുന്ന വലിയൊരു ത്യാഗമാണ് ഇവർക്ക് ഈ ഗൾഫിൽ വരുവാൻ സാധിക്കുന്നത്. ഉളളത് വിറ്റു പെറുക്കിയും കടം മേടിച്ചും വലിയ പ്രതീക്ഷയോടെയുമാണ് ഒരാേ രക്ഷിതാക്കളും മക്കളെ ഗൾഫിലേക്ക് പറഞ്ഞയക്കുന്നത്.ഒരു നിമിഷത്തെ ദുർബലമായ മനസ്സ് കാരണം ജീവൻ നഷ്ടപ്പെടുത്തുകയാണ് ഈ കൂട്ടർ ചെയ്യുന്നത്.

ചെറുപ്പക്കാരിൽ കാണുന്ന ആത്മഹത്യ പ്രവണതകൾ ഇല്ലാതാക്കുവാനുളള കൗൺസിൽ സംവിധാനം ഒരുക്കണം. ഒരു നിസാര കാര്യത്തിനാണ് പലരും ജീവൻ നഷ്ടപ്പെടുത്തുന്നത്. ജീവിച്ചിരുന്നാൽ എത്രയും വേഗം പരിഹരിക്കുവുന്ന പ്രശ്നങ്ങളെ ഉണ്ടാവുയുളളു.അതിനാൽ ഏകാന്തത ഒഴിവാക്കി പറയുവാൻ പറ്റുന്നതും അല്ലാത്തതുമായ കാരൃങ്ങൾ ഒരു നല്ല സുഹ്യത്തുമായി പങ്ക് വെക്കുക. ഒരു വേദഗ്രന്ഥവും ആത്മഹത്യകളെ പ്രോത്സാഹിക്കുന്നില്ല.ആയതിനാൽ, അവരവരുടെ വിശ്വാസവുമായി ദൈവത്തോട് അടുക്കുക. വേവലാതികൾ ദൈവത്തോട് പറയുക.

ഏതൊരു മനുഷ്യനും ഏറ്റവും വിലപ്പെട്ടത് അവന്റെ ജീവനാണ്. 'എവിടം വരെ ജീവനുണ്ടോ, അവിടം വരെ ലോകമുണ്ട്.എന്നാൽ‍ നല്ലൊരു ഭാഗം മനുഷ്യരും ശ്വാസമിടിപ്പ് നിലനിർത്തുന്നുണ്ടെങ്കിലും അവർ മൃതപ്രായരായി തീർ‍ന്നിരിക്കുന്നു എന്നതാണ് സ്ഥിതി. സാഹചര്യങ്ങളുടെ സമ്മർദങ്ങളിൽ പെട്ട് ഒരു നിമിഷം കൊണ്ട് ജീവിതം അവസാനിപ്പിക്കുന്നവരുടെ കഥകൾ നമ്മൾ എത്രയോ കേട്ടിരിക്കുന്നു, കണ്ടിരിക്കുന്നു.ബോധവൽക്കരണത്തിലൂടെ ഒരു ബഹുമുഖമായ സമീപനരീതി ആസൂത്രണംചെയ്ത് വേഗത്തിൽ നടപ്പാക്കുകയാണ് അത്യാവശ്യം. അങ്ങനെ പ്രതിസന്ധികളിൽ ഒറ്റയ്‌ക്കല്ല, അവരെ സഹായിക്കുന്നതിന്‌ നിരവധി വ്യക്തികളും സംവിധാനങ്ങളും ഉണ്ടെന്ന് അവർക്ക് ബോധ്യപ്പെടുത്തുക.

ഞാൻ വീണ്ടും ഓർമ്മപ്പെടുത്തുകയാണ്.ദൈവം വരദാനമായി നൽകിയ ജീവൻ,അത് തിരിച്ചെടുക്കുവാനുളള അവകാശം പടച്ച റബ്ബിന് മാത്രം.

അഷ്റഫ് താമരശ്ശേരി

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News