Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഇന്നലെ ദോഹയിൽ ഷോക്കേറ്റു മരിച്ച ലഫ്‌സിന സുബൈറിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

January 27, 2022

January 27, 2022

അൻവർ പാലേരി 

ദോഹ : ബുധനാഴ്‌ച രാത്രി ദോഹയിലെ താമസ സ്ഥലത്ത് ഷോക്കേറ്റ് മരിച്ച കോഴിക്കോട് വാണിമേൽ സ്വദേശി ലഫ്‌സിന സുബൈറിന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകും.ഇന്ന് രാത്രി 11.10 ന്  കണ്ണൂരിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് IX 774 വിമാനത്തിൽ നാട്ടിലേക്കയക്കുന്ന മൃതദേഹം നാളെ രാവിലെയോടെ സ്വദേശത്ത് എത്തും..കെ.എം.സി.സിക്ക് കീഴിലെ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലനകമ്മറ്റി പ്രവർത്തകരുടെ കഠിന പരിശ്രമത്തെ തുടർന്നാണ് കോവിഡ് സാഹചര്യത്തിലും നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞത്.ഇന്ന് മഗ്‌രിബ് നമസ്കാരാനന്തരം അബുഹമൂറിൽ മയ്യിത്ത് നമസ്കാരം നടക്കും.

നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർലൈല ദമ്പതികളുടെ മകൾ ലഫ്‌സിന സുബൈർ(28)ഇന്നലെ രാത്രിയാണ് ഐൻഖാലിദിലെ വീട്ടിൽ കുളിമുറിയിൽ ഷോക്കേറ്റ് മരിച്ചത്. ഭർത്താവ് മീത്തലെപീടികയിൽ സഹീർ.
മക്കൾ : അദാൻ മുഹമ്മദ് സഹീർ,ഐദ ഖദീജ,ഐദിൻ ഉസ്മാൻ.ഭർത്താവും കുട്ടികളും മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് തിരിക്കും.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News