Breaking News
നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി |
അതിതീവ്ര റെഡ് ലിസ്റ്റിൽ ഇനി ആറ് രാജ്യങ്ങൾ മാത്രം, ഖത്തറിന്റെ യാത്രാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു

January 27, 2022

January 27, 2022

ദോഹ : കോവിഡിന്റെ പശ്ചാത്തലത്തിൽ നിലവിൽ വന്ന ഗ്രീൻ, റെഡ്, എക്സെപ്‌ഷണൽ റെഡ് മുതലായ ലിസ്റ്റുകളിൽ മാറ്റങ്ങൾ വരുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനുവരി 30 ഞായറാഴ്ച വൈകുന്നേരം ഏഴ് മണി മുതലാണ് പുതിയ പട്ടിക പ്രാബല്യത്തിൽ വരിക. പുതുക്കിയ പട്ടിക പ്രകാരം 117 രാജ്യങ്ങളാണ് ഗ്രീൻ ലിസ്റ്റിൽ ഉള്ളത്. റെഡ് ലിസ്റ്റിലെ രാജ്യങ്ങളുടെ എണ്ണം വർധിച്ച് 86 ലേക്കെത്തി. 

ഗ്രീൻ ലിസ്റ്റ് 

റെഡ് ലിസ്റ്റ് 

എക്സപ്ഷണൽ റെഡ് ലിസ്റ്റ് 

കടുത്ത നിയന്ത്രണങ്ങൾ ഉള്ള എക്സെപ്ഷണൽ റെഡ് ലിസ്റ്റിലെ രാജ്യങ്ങളുടെ എണ്ണം ഒൻപതിൽ നിന്നും ആറാക്കി കുറച്ചിട്ടുണ്ട്. ഈജിപ്ത്, ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപൈൻസ് എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിൽ തുടരുന്നത്. റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ നിന്നും ഖത്തറിൽ എത്തുന്ന ആ രാജ്യത്തെ പൗരന്മാർ, അറബ് രാജ്യങ്ങളിലെ പൗരന്മാർ, ഖത്തർ പൗരന്മാർ തുടങ്ങിയ വ്യക്തികൾ ഖത്തറിലെയോ മറ്റ് രാജ്യങ്ങളിലെയോ അംഗീകൃത വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ഇവർക്ക് നിർബന്ധിത കൊറന്റൈൻ വേണ്ടതില്ല. അതേസമയം ഇവർ ഖത്തറിൽ എത്തിയ ഉടനെയുള്ള പീസീആർ പരിശോധന ഫലം ഹാജരാക്കണം. 11 വയസിൽ താഴെയുള്ള കുട്ടികളുടെ കൂടെ വരുന്ന രക്ഷിതാക്കളിൽ ഒരാളെങ്കിലും വാക്സിനേഷൻ പ്രകിയ പൂർത്തിയാക്കിയിരിക്കണമെന്നും അധികൃതർ അറിയിച്ചു.


Latest Related News